---
title: "കുതിര കയറുപൊട്ടിച്ച്   പോലീസ് സ്റ്റേഷനിലെത്തി"
english_title: "The horse broke the rope and reached the police station"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89951/the-horse-broke-the-rope-and-reached-the-police-station"
published_at: "2023-01-13T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0bcefaad1d_image_(2).jpg"
keywords: []
---

# കുതിര കയറുപൊട്ടിച്ച്   പോലീസ് സ്റ്റേഷനിലെത്തി

> **Lead Summary:** **ശ്രീകണ്ഠപുരം** : നഗരത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന മലയോഫെസ്റ്റിന് കൊണ്ടുവന്ന കുതിര കയറുപൊട്ടിച്ച് ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലെത്തി.

## Article Content

**ശ്രീകണ്ഠപുരം** : നഗരത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന മലയോഫെസ്റ്റിന് കൊണ്ടുവന്ന കുതിര കയറുപൊട്ടിച്ച് ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലെത്തി.

വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് കുതിര സ്റ്റേഷനിലെത്തിയത്. ബുധനാഴ്ച രാത്രിയോടെ കുതിര കയർ പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഒന്നര കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന പോലീസ് സ്റ്റേഷനിലേക്ക് രാവിലെയോടെ കുതിര എത്തുകയായിരുന്നു.

സ്റ്റേഷന്‍ മുറ്റത്ത് രാവിലെ കുതിരയെ കണ്ട പോലീസുകാർ ആദ്യം അമ്പരന്ന് അടുത്തുപോകാൻ ഭയന്നെങ്കിലും പിന്നീട് ഇണങ്ങിയപ്പോൾ ഓറഞ്ചും മാങ്ങയുമൊക്കെ കൊടുത്ത് കുതിരയെ ‘ഹാപ്പി’യാക്കി. എസ്.എച്ച്.ഒ. ഇ.പി. സുരേശൻ വ്യാപാരിവ്യവസായി ഏകോപനസമിതി ഭാരവാഹികളുമായി ബന്ധപ്പെട്ടതിനെ തുടർന്ന് പരിചരിക്കുന്ന ആളെത്തി കുതിരയെ കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89951/the-horse-broke-the-rope-and-reached-the-police-station)