---
title: "കളക്ടറുടെ മിന്നൽപ്പരിശോധന റേഷൻകടകളിൽ"
english_title: "Collector's lightning inspection in ration shops"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89953/GsjsvznavB"
published_at: "2023-01-13T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0bedbd85a8_image_(3).jpg"
keywords: []
---

# കളക്ടറുടെ മിന്നൽപ്പരിശോധന റേഷൻകടകളിൽ

> **Lead Summary:** **മീനങ്ങാടി** : ജില്ലയിലെ പൊതുവിതരണകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും അടിസ്ഥാനസൗകര്യങ്ങൾ പരിശോധിക്കുന്നതിനുമായി കളക്ടർ എ. ഗീത റേഷൻകടകളിൽ മിന്നൽ പരിശോധന നടത്തി. മീനങ്ങാടിയിലുള്ള കൃഷ്ണഗിരി (നമ്പർ 37), മൈലമ്പാടി (നമ്പർ 38), അപ്പാട് (നമ്പർ 72) എന്നീ കടകളിലാണ് കളക്ടർ വ്യാഴാഴ്ച രാവിലെ പരിശോധന നടത്തിയത്. കടകളിലെ സ്റ്റോക്ക്, സാധനങ്ങളുടെ ഗുണനിലവാരം, വിലവിവരപ്പട്ടിക, വെയിങ് മെഷീന്റെ കൃത്യത, ഗുണഭോക്താക്കൾക്കായി ഒരുക്കിയ അടിസ്ഥാനസൗകര്യങ്ങൾ,

## Article Content

**മീനങ്ങാടി** : ജില്ലയിലെ പൊതുവിതരണകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും അടിസ്ഥാനസൗകര്യങ്ങൾ പരിശോധിക്കുന്നതിനുമായി കളക്ടർ എ. ഗീത റേഷൻകടകളിൽ മിന്നൽ പരിശോധന നടത്തി. മീനങ്ങാടിയിലുള്ള കൃഷ്ണഗിരി (നമ്പർ 37), മൈലമ്പാടി (നമ്പർ 38), അപ്പാട് (നമ്പർ 72) എന്നീ കടകളിലാണ് കളക്ടർ വ്യാഴാഴ്ച രാവിലെ പരിശോധന നടത്തിയത്. കടകളിലെ സ്റ്റോക്ക്, സാധനങ്ങളുടെ ഗുണനിലവാരം, വിലവിവരപ്പട്ടിക, വെയിങ് മെഷീന്റെ കൃത്യത, ഗുണഭോക്താക്കൾക്കായി ഒരുക്കിയ അടിസ്ഥാനസൗകര്യങ്ങൾ,

രജിസ്റ്ററുകൾ തുടങ്ങിയവ പരിശോധിച്ചു. റേഷൻകടകൾ പരമാവധി ജനസൗഹൃദമാക്കാനും ഭക്ഷ്യധാന്യങ്ങൾ ഗോഡൗണുകളിൽ മികച്ചരീതിയിൽ സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാനും കളക്ടർ നിർദേശിച്ചു. സെർവറിലെ പ്രശ്നങ്ങൾ കാരണം ഇ-പോസ് മെഷീനിൽ ബയോമെട്രിക് ഓതന്റിക്കേഷൻ ലഭിക്കാത്തതിനാൽ പല ദിവസങ്ങളിലും റേഷൻവിഹിതം വാങ്ങാൻ കഴിയാതെ തിരിച്ചു പോകേണ്ടിവരുന്നതായി അപ്പാടുള്ള റേഷൻകടയിലെത്തിയ കളക്ടറോട് ഗുണഭോക്താക്കൾ പരാതിപ്പെട്ടു.

മൊബൈൽഫോൺ കൈവശമില്ലാത്തതിനാൽ ഒ.ടി.പി. വഴിയും വിതരണം നടത്താനാവാത്ത സാഹചര്യമുണ്ടെന്ന് കടയുടമ പരാതിപ്പെട്ടതിനെത്തുടർന്ന് വിഷയം പരിഹരിക്കാൻ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരോട് കളക്ടർ ചോദിച്ചറിഞ്ഞു. ഇ-പോസ് വഴി വീണ്ടും ശ്രമം നടത്തിയിട്ടും ഓതന്റിക്കേഷൻ ലഭിക്കുന്നില്ലെങ്കിൽ അപ്പോഴുള്ള ഗുണഭോക്താക്കൾക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തി റേഷൻ വിതരണം ചെയ്യാൻ കളക്ടർ നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89953/GsjsvznavB)