---
title: "വിരാട് കോഹ്‌ലിക്ക് 33ാം പിറന്നാൾ "
english_title: "Viratkohli 33 birthday "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8997/viratkohli-33-birthday"
published_at: "2021-11-05T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6184bc8588137_Screenshot_2021-11-05-10-38-22-57_1c337646f29875672b5a61192b9010f9.jpg"
keywords: []
---

# വിരാട് കോഹ്‌ലിക്ക് 33ാം പിറന്നാൾ 

> **Lead Summary:** ടി 20 ലോകകപ്പില്‍ സ്‌കോട്‌ലാന്‍ഡിനെതിരായ നിര്‍ണായക മത്സരം ഇന്ന് നടക്കാനിരിക്കെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് 33ാം ജന്മദിനാശംസകളുമായി കായികപ്രേമികള്‍.

## Article Content

ടി 20 ലോകകപ്പില്‍ സ്‌കോട്‌ലാന്‍ഡിനെതിരായ നിര്‍ണായക മത്സരം ഇന്ന് നടക്കാനിരിക്കെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് 33ാം ജന്മദിനാശംസകളുമായി കായികപ്രേമികള്‍.

ടി 20 ലോകകപ്പോടെ കോഹ്‌ലി നായക സ്ഥാനം ഒഴിയുകയാണ്. ഏകദിനത്തിലും ക്യാപ്റ്റന്‍സി ഒഴിയും. നായകസ്ഥാനത്തിന്റെ സമ്മര്‍ദത്തില്‍ കളിമികവ് നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് താരത്തിന്റെ തീരുമാനം. രോഹിത് ശര്‍മ നായകനാകണമെന്ന് പുതിയ കോച്ച്‌ രാഹുല്‍ ദ്രാവിഡ് അഭിപ്രായപ്പെട്ടിരുന്നു. ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍സി കോഹ്‌ലി ഒഴിയുകയാണ്. എതായാലും സാമൂഹിക മാധ്യമങ്ങളില്‍ കോഹ്‌ലിയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ആരാധകരുടെ പോസ്റ്റുകളും വീഡിയോകളും പ്രചരിക്കുകയാണ്. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ആരാധകരും ക്യാപ്റ്റന് ആശംസകളുമായി രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8997/viratkohli-33-birthday)