---
title: "കോൺഗ്രസ് ഓഫീസുകളിൽ നിയമനം അഞ്ചു വർഷത്തേക്ക്; മാർഗരേഖയായി"
english_title: "Appointment to congressional offices for five years "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89974/appointment-to-congressional-offices-for-five-years"
published_at: "2023-01-13T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0e35022cc3_images_(14).jpeg"
keywords: []
---

# കോൺഗ്രസ് ഓഫീസുകളിൽ നിയമനം അഞ്ചു വർഷത്തേക്ക്; മാർഗരേഖയായി

> **Lead Summary:**  തിരുവനന്തപുരം: കെ.പി.സി.സി. ഓഫീസ് ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി സ്റ്റാഫ് നിയമനത്തിനുള്ള മാർഗരേഖയായി. ഓരോ തസ്തികയ്ക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, പാർട്ടിക്കൂറ്, പ്രവർത്തനപരിചയം എന്നിവ നിർബന്ധമാക്കി.

## Article Content

 തിരുവനന്തപുരം: കെ.പി.സി.സി. ഓഫീസ് ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി സ്റ്റാഫ് നിയമനത്തിനുള്ള മാർഗരേഖയായി. ഓരോ തസ്തികയ്ക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, പാർട്ടിക്കൂറ്, പ്രവർത്തനപരിചയം എന്നിവ നിർബന്ധമാക്കി.

അഞ്ചു വർഷത്തേക്കായിരിക്കും സാധാരണ നിയമനം. പ്രവർത്തനം തൃപ്തികരമെങ്കിൽ കരാർ നീട്ടിനൽകാം.പത്തിന നിർദേശങ്ങൾ ഉൾക്കൊള്ളുന്ന മാർഗരേഖ ഡി.സി.സി. ഓഫീസുകളിലെ സ്റ്റാഫ് നിയമനത്തിനും ബാധകമാണ്. നിയമനം സംബന്ധിച്ച മാർഗരേഖയ്ക്ക് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ അംഗീകാരം നൽകി. ഫണ്ട് പിരിവുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായതിനെത്തുടർന്നാണ് നിയമനത്തിന് വ്യവസ്ഥ ഏർപ്പെടുത്താൻ നേതൃത്വം തീരുമാനിച്ചത്. ഓഫീസ് കാര്യങ്ങളുടെ നിർവഹണിത്തിന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.

മാർഗനിർദേശങ്ങൾ

നിയമനത്തിന് ഉദ്യോഗാർഥി താമസിക്കുന്ന പ്രദേശത്തെ ബൂത്ത് മുതൽ ഡി.സി.സി. വരെയുള്ള എല്ലാ തലങ്ങളിലെയും പ്രസിഡന്റുമാരുടെ അന്വേഷണ റിപ്പോർട്ടും ശുപാർശയും വേണം .

കെ.പി.സി.സി.യിൽ നാലു ഡ്രൈവർമാർ ഉൾപ്പെടെ പരമാവധി 18 പേരും ഡി.സി.സി. കളിൽ ഏഴു പേരുമേ ജീവനക്കാരായി ഉണ്ടാകൂ

സന്നദ്ധ പ്രവർത്തനമായി ജോലിചെയ്യാൻ കഴിയുന്നവരുണ്ടെങ്കിൽ പരിഗണിക്കണം

ആകെ ഒഴിവിന്റെ 50 ശതമാനം 45 വയസ്സിൽ താഴെയുള്ള വനിതകൾ, പിന്നാക്ക വിഭാഗക്കാർ തുടങ്ങിയവരാകണം

ആദ്യ ആറു മാസംപരിശീലനകാലം, പരമാവധി 65 വയസ്സ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89974/appointment-to-congressional-offices-for-five-years)