---
title: "കാക്കയെയും എലിയെയും കൊന്നാൽ, ഇനിമുതൽ അഴിയെണ്ണേണ്ടിവരും: പുതിയ കേന്ദ്ര നിയമം ഇങ്ങനെ. "
english_title: "If you kill the crow and the mouse, you will have to unravel the future "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89997/if-you-kill-the-crow-and-the-mouse-you-will-have-to-unravel-the-future"
published_at: "2023-01-13T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0f8cbb1be3_crow_rat-sixteen_nine.jpg"
keywords: []
---

# കാക്കയെയും എലിയെയും കൊന്നാൽ, ഇനിമുതൽ അഴിയെണ്ണേണ്ടിവരും: പുതിയ കേന്ദ്ര നിയമം ഇങ്ങനെ. 

> **Lead Summary:** ന്യൂഡൽഹി: കാക്കകൾ, പഴംതീനി വവ്വാൽ, എലി തുടങ്ങിയ ജീവികളെ സംരക്ഷിത വിഭാഗമായ ഷെഡ്യൂൾ രണ്ടിലാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. പാർലമെന്റ് പാസാക്കിയ വന്യമൃഗസംരക്ഷണ നിയമ ഭേദഗതി പ്രകാരം സംരക്ഷിത പട്ടികയിലെ ജീവികളെ കൊല്ലുന്നത് മൂന്നു വർഷം തടവും 25,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

## Article Content

ന്യൂഡൽഹി: കാക്കകൾ, പഴംതീനി വവ്വാൽ, എലി തുടങ്ങിയ ജീവികളെ സംരക്ഷിത വിഭാഗമായ ഷെഡ്യൂൾ രണ്ടിലാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. പാർലമെന്റ് പാസാക്കിയ വന്യമൃഗസംരക്ഷണ നിയമ ഭേദഗതി പ്രകാരം സംരക്ഷിത പട്ടികയിലെ ജീവികളെ കൊല്ലുന്നത് മൂന്നു വർഷം തടവും 25,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

വിളകൾ നശിപ്പിക്കുകയും രോഗങ്ങൾ പരത്തുകയും ചെയ്യുന്ന വെർമിൻ ജീവികൾ അടങ്ങിയ അഞ്ചാം ഷെഡ്യൂളിലായിരുന്നു ഇവയെ നേരത്തെ ഉൾപ്പെടുത്തിയിരുന്നത്. കൊല്ലാൻ അനുമതിയുണ്ടായിരുന്ന ജീവികളാണിവ. 1972ലെ നിയമം ഭേദഗതി ചെയ്‌തതോടെ ഷെഡ്യൂളുകൾ ആറിൽ നിന്ന് നാലായി ചുരുങ്ങി.ഉയർന്ന സംരക്ഷണം ആവശ്യമായ ജീവികൾക്കായുള്ള ഷെഡ്യൂൾ ഒന്നും കുറഞ്ഞ സംരക്ഷണമുള്ള ജീവികൾ അടങ്ങിയ ഷെഡ്യൂൾ രണ്ടും .

'സംരക്ഷണം ആവശ്യമായ സസ്യങ്ങൾ ഉൾക്കൊള്ളുന്ന ഷെഡ്യൂൾ മൂന്നും അന്താരാഷ്‌ട്ര ധാരണകൾക്ക് വിധേയമായ ജീവികൾ ഉൾക്കൊള്ളുന്ന ഷെഡ്യൂൾ നാലുമാണത്. രണ്ടാം ഷെഡ്യൂളിലെ ജീവികൾ മനുഷ്യനെയോ വിളകളെയോ കന്നുകാലികളെയോ സ്വത്തിനെയോ ആക്രമിക്കുകയോ, അനിയന്ത്രിതമായി പെരുകുകയോ ചെയ്‌താൽ അവയെ വെർമിൻ വിഭാഗത്തിൽ ഉൾപ്പെടുത്തി കൊല്ലാൻ സംസ്ഥാന വൈൽഡ് ലൈഫ് ബോർഡുകൾക്ക് കേന്ദ്ര സർക്കാരിന് അപേക്ഷിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89997/if-you-kill-the-crow-and-the-mouse-you-will-have-to-unravel-the-future)