---
title: "സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും;ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്"
english_title: "Heavy rain 6 district yellow alert"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/900/heavy-rain-6-district-yellow-alert"
published_at: "2021-10-03T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615913a82b8d2_images - 2021-10-03T075033.696.jpeg"
keywords: []
---

# സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും;ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

> **Lead Summary:**  **തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

 **തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തോട് ചേര്‍ന്ന് രൂപം കൊണ്ട ചക്രവാതച്ചുഴിയാണ് കേരളത്തിലും മഴ ശക്തമാകാന്‍ കാരണം. സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ ശക്തമായ മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി.

കോഴിക്കോട്, വയനാട്, കാസര്‍കോട് ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ശനിയാഴ്ച രാത്രി കനത്ത മഴ ലഭിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. കാസര്‍കോട് മരുതോം മലയോര ഹൈവേയ്ക്ക് സമീപം വനത്തില്‍ നേരിയ ഉരുള്‍പൊട്ടലുണ്ടായി. കൊളക്കാടന്‍ മലയിലാണ് മണ്ണിടിച്ചിലുണ്ടായത്. കാരശ്ശേരി ഊരാളിക്കുന്നുമലയിലും തോട്ടയ്ക്കാട് മലയിലും മലവെള്ളപ്പാച്ചിലുണ്ടായി.

തമിഴ്നാടിന്റെ ഭാഗത്തുണ്ടായ ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കാര്‍മേഘങ്ങള്‍ വന്‍തേ‍ാതില്‍ കേരളത്തിലൂടെ കടന്നുപേ‍ാകുമെന്ന് കാലാവസ്ഥാ ഗവേഷകര്‍ പറയുന്നു. അഞ്ചാം തീയതിവരെ ഇടിയും മിന്നലും മഴയും ചേര്‍ന്ന കാലാവസ്ഥ തുടരുമെന്നാണ് അറിയിപ്പ്. ഇതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിയുണ്ടായേക്കാമെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/900/heavy-rain-6-district-yellow-alert)