---
title: "വയോജന കൂട്ടായ്മ ഏകദിന ടൂർ പ്രോഗ്രാം സംഘടിപ്പിച്ചു"
english_title: "A one-day tour program was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90003/a-one-day-tour-program-was-organized"
published_at: "2023-01-13T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0fbe96fd59_IMG-20230113-WA0036.jpg"
keywords: []
---

# വയോജന കൂട്ടായ്മ ഏകദിന ടൂർ പ്രോഗ്രാം സംഘടിപ്പിച്ചു

> **Lead Summary:** **ശ്രീകണ്ഠപുരം**: ശ്രീകണ്ഠപുരം നഗരസഭയുടെയും, കുടുംബശ്രീ സി ഡി എസ്സിന്റെയും നേതൃത്വത്തിൽ നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി വയോജനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഏകദിന ടൂർ പ്രോഗ്രാം സംഘടിപ്പിച്ചു. കുടുംബശ്രീ വയോജന കൂട്ടായ്മയിലുള്ള 54 പേരാണ് ടൂറിൽ പങ്കെടുത്തത്.

## Article Content

**ശ്രീകണ്ഠപുരം**: ശ്രീകണ്ഠപുരം നഗരസഭയുടെയും, കുടുംബശ്രീ സി ഡി എസ്സിന്റെയും നേതൃത്വത്തിൽ നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി വയോജനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഏകദിന ടൂർ പ്രോഗ്രാം സംഘടിപ്പിച്ചു. കുടുംബശ്രീ വയോജന കൂട്ടായ്മയിലുള്ള 54 പേരാണ് ടൂറിൽ പങ്കെടുത്തത്.

ശ്രീകണ്ഠപുരം നഗരസഭയ്ക്ക് മുന്നിൽ നിന്ന് ആരംഭിച്ച് കണ്ണൂർ പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രം, വയലപ്ര, പഴയങ്ങാടി ചൂട്ടാട് ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.

പ്രായാധിക്യത്തിന്റെ പരിധിയെ മറികടന്ന് പഴയ ഓർമ്മകളിലൂടെ സഞ്ചരിക്കുവാനും വയോജന കൂട്ടായ്മയുടെ സ്നേഹ, സഹകരണ ബന്ധം ഊട്ടിയുറപ്പിക്കുവാനും ഉതകുന്ന പ്രവർത്തനങ്ങൾ നഗരസഭയും കുടുംബശ്രീയും ചേർന്ന് നടത്തിവരുന്നു. ഏകദിന ടൂർ പ്രോഗ്രാമിന്റെ ഫ്ലാഗ് ഓഫ് കർമ്മം നഗരസഭാധ്യക്ഷ ഡോ. കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു.

വൈസ് ചെയർമാൻ കെ ശിവദാസൻ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി പി ചന്ദ്രംഗതൻ, വി പി നസീമ, വാർഡ് കൗൺസിലർ കെ വി ഗീത, സി ഡി എസ് ചെയർപേഴ്സൺ ഓമന എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വാർദ്ധക്യ നിറവിൽ നടത്തിയ ഈ യാത്ര തങ്ങളുടെ ഓർമകളിൽ എന്നും നിലനിൽക്കുമെന്ന് വയോജന കൂട്ടായ്മ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90003/a-one-day-tour-program-was-organized)