---
title: "ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും"
english_title: "Kerala is also on the list of must-see places in the world "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90012/kerala-is-also-on-the-list-of-must-see-places-in-the-world"
published_at: "2023-01-13T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c10143a466f_images_(16).jpeg"
keywords: []
---

# ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും

> **Lead Summary:**  കേരളത്തിന് മറ്റൊരു ബഹുമതി കൂടി. ഈ വർഷം നിർബന്ധമായും കണ്ടിരിക്കേണ്ട ലോകത്തിലെ 52 ടൂറിസം കേന്ദ്രങ്ങളിൽ കേരളത്തിനെയും ഉൾപ്പെടുത്തിയിക്കുകയാണ് ന്യൂയോർക്ക് ടൈംസ്. ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന ഏക സ്ഥലവും കേരളമാണ്.

## Article Content

 കേരളത്തിന് മറ്റൊരു ബഹുമതി കൂടി. ഈ വർഷം നിർബന്ധമായും കണ്ടിരിക്കേണ്ട ലോകത്തിലെ 52 ടൂറിസം കേന്ദ്രങ്ങളിൽ കേരളത്തിനെയും ഉൾപ്പെടുത്തിയിക്കുകയാണ് ന്യൂയോർക്ക് ടൈംസ്. ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന ഏക സ്ഥലവും കേരളമാണ്.

അതിമനോഹരമായ കടൽത്തീരങ്ങളാലും കായലുകളാലും വ്യത്യസ്ത രുചികളുള്ള ഭക്ഷണങ്ങളാലും സാംസ്കാരിക തനിമയാലും ഏറെ പ്രശസ്തമാണ് കേരളമെന്നുമാണ് ന്യൂയോർക്ക് ടൈംസ് പറയുന്നത്. വൈക്കത്തഷ്ടമി ഉത്സവത്തെക്കുറിച്ചും സർക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയെക്കുറിച്ചും ന്യൂയോർക്ക് ടൈസ് പരാമർശിക്കുന്നുണ്ട്. കേരളത്തിനുണ്ടായത് അഭിമാനകരമായ നേട്ടമാണെന്നും സർക്കാരിന്റെ ജനകീയ ടൂറിസം നയത്തിന് ജനങ്ങൾ നൽകുന്ന പിന്തുണ തുടർന്നും പ്രതീക്ഷിക്കുണ്ടെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിൽ ഒന്നാം സ്ഥാനം ലണ്ടനാണ്. രണ്ടാം സ്ഥാനം ജപ്പാനിലെ മോറിയോക്കയാണ്.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90012/kerala-is-also-on-the-list-of-must-see-places-in-the-world)