---
title: "കൊട്ടിയൂർ ക്ഷേത്ര നെയ്യമൃത് സ്ഥാനീകൻ വില്ലിപ്പാലൻ വലിയ കുറുപ്പിന്റെ നവതി ആഘോഷം"
english_title: "Navati celebration of Willipalan Vaali Kurup"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90019/Navati-celebration-of-Willipalan-Vaali-Kurup"
published_at: "2023-01-13T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c1984dcefe7_valiyakurup1.jpg"
keywords: []
---

# കൊട്ടിയൂർ ക്ഷേത്ര നെയ്യമൃത് സ്ഥാനീകൻ വില്ലിപ്പാലൻ വലിയ കുറുപ്പിന്റെ നവതി ആഘോഷം

> **Lead Summary:** ചൊക്ലി: ** **കൊട്ടിയൂർ ക്ഷേത്ര നെയ്യമൃത് സ്ഥാനീകൻ ഇരുവനാട് വില്ലിപ്പാലൻ വലിയ കുറുപ്പിന്റെ നവതി ആഘോഷവും നെയ്യമൃത് കുടുംബ കൂട്ടായ്മയും ജനുവരി 15-ാം തിയ്യതി ഞായറാഴ്ച മനേക്കര നള്ളക്കണ്ടി വീരഭദ്രപെരുമാൾ ക്ഷേത്രാങ്കണത്തിൽ വെച്ച് നടക്കും. ഉത്തരമേഖല ഡി ഐ ജി രാഹുൽ ആർ നായർ ഐ പി എസ് നവതി ആഘോഷം ഉദ്ഘാടനം ചെയ്യും.

## Article Content

ചൊക്ലി: ** **കൊട്ടിയൂർ ക്ഷേത്ര നെയ്യമൃത് സ്ഥാനീകൻ ഇരുവനാട് വില്ലിപ്പാലൻ വലിയ കുറുപ്പിന്റെ നവതി ആഘോഷവും നെയ്യമൃത് കുടുംബ കൂട്ടായ്മയും ജനുവരി 15-ാം തിയ്യതി ഞായറാഴ്ച മനേക്കര നള്ളക്കണ്ടി വീരഭദ്രപെരുമാൾ ക്ഷേത്രാങ്കണത്തിൽ വെച്ച് നടക്കും. ഉത്തരമേഖല ഡി ഐ ജി രാഹുൽ ആർ നായർ ഐ പി എസ് നവതി ആഘോഷം ഉദ്ഘാടനം ചെയ്യും.

കൊട്ടിയൂർ ക്ഷേത്ര ഊരാളന്മാർ, കൊട്ടിയൂർ ക്ഷേത്ര തന്ത്രിമാർ, നെയ്യമൃത് ജന്മസ്ഥാനീകനായ തമ്മെങ്ങാടൻ മൂത്തനമ്പ്യാർ തുടങ്ങി വിശിഷ്ട വ്യക്തികളും നെയ്യമൃത് കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭചടങ്ങായ നെയ്യാട്ടത്തിന് നറുനെയ്യ് അടങ്ങിയ കലശപാത്രം എഴുന്നള്ളിച്ച് എത്തിക്കുവാൻ അവകാശമുള്ള ജന്മസ്ഥാനീകനാണ് വില്ലിപ്പാലൻ വലിയ കുറുപ്പ്.

തൻ്റെ പതിനാറാമത്തെ വയസ്സ് മുതൽ ഒരിക്കൽ പോലും മുടങ്ങാതെ കൊട്ടിയൂരിലേക്കു നെയ്യ് എഴുന്നള്ളിക്കുന്ന ശ്രീമഠത്തിൽ ബാലകുറുപ്പ് എന്ന വലിയകുറുപ്പ് കഴിഞ്ഞ പന്ത്രണ്ട് വർഷമായി തറവാട്ട് കരണവരാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90019/Navati-celebration-of-Willipalan-Vaali-Kurup)