---
title: "ഭാരത് ജോഡോയുടെ അനുബന്ധമായുള്ള ഗൃഹസമ്പർക്കത്തിൽ പങ്കാളികളാകാത്തവർക്ക് പുനസംഘടനയിൽ ഇടമില്ല; കെ സി വേണുഗോപാൽ"
english_title: "In home contact with Bharat Jodo supplement "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90020/in-home-contact-with-bharat-jodo-supplement"
published_at: "2023-01-13T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c10d7592d25_images_(18).jpeg"
keywords: []
---

# ഭാരത് ജോഡോയുടെ അനുബന്ധമായുള്ള ഗൃഹസമ്പർക്കത്തിൽ പങ്കാളികളാകാത്തവർക്ക് പുനസംഘടനയിൽ ഇടമില്ല; കെ സി വേണുഗോപാൽ

> **Lead Summary:** ഭാരത് ജോഡോയുടെ അനുബന്ധമായി ഗൃഹസമ്പർക്കം സംഘടിപ്പിക്കുമെന്നും അതിൽ പങ്കാളികളാകാത്തവർക്ക് പുനസംഘടനയിൽ ഇടമുണ്ടായിരിക്കില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ചർച്ചക്ക്‌ സ്വാതന്ത്ര്യം ഉള്ള പാർട്ടിയാണ് കോൺ​ഗ്രസ്. ആർക്ക് എന്ത് പറയാൻ ഉണ്ടെങ്കിലും പാർട്ടി യോഗങ്ങളിൽ പറയണം. പാർട്ടിക്കെതിരായ എതിരാളികളുടെ നീക്കം കൂടുതൽ കരുതി ഇരിക്കേണ്ടത് കോൺഗ്രസുകാർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

ഭാരത് ജോഡോയുടെ അനുബന്ധമായി ഗൃഹസമ്പർക്കം സംഘടിപ്പിക്കുമെന്നും അതിൽ പങ്കാളികളാകാത്തവർക്ക് പുനസംഘടനയിൽ ഇടമുണ്ടായിരിക്കില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ചർച്ചക്ക്‌ സ്വാതന്ത്ര്യം ഉള്ള പാർട്ടിയാണ് കോൺ​ഗ്രസ്. ആർക്ക് എന്ത് പറയാൻ ഉണ്ടെങ്കിലും പാർട്ടി യോഗങ്ങളിൽ പറയണം. പാർട്ടിക്കെതിരായ എതിരാളികളുടെ നീക്കം കൂടുതൽ കരുതി ഇരിക്കേണ്ടത് കോൺഗ്രസുകാർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസുകാർ തമ്മിലുള്ള സംസാരം മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന അവസ്ഥയ്ക്ക് ആരും അവസരം ഒരുക്കരുത്. ഒരു രാഷ്ട്രീയ പാർട്ടിയാകുമ്പോൾ ഭിന്നതകൾ സ്വാഭാവികമാണ്. അത് എല്ലാ പാർട്ടികളിലും ഉണ്ടാകാറുണ്ട്. എന്നാൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ തയ്യാറാകണാം. പാർട്ടിയിൽ എന്ത് പറയണം, പാർട്ടിക്ക് പുറത്ത് എന്ത് പറയണം എന്നത് ആലോചിച്ചു വേണം ഓരോരുത്തരും പ്രതികരിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കള്ളക്കടത്തിന്റെയും ലഹരിക്കടത്തിന്റെയും ആളുകളായി സിപിഐഎം നേതാക്കൾ കേരളത്തിൽ വിലസുകയാണെന്നും കെ.സി ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90020/in-home-contact-with-bharat-jodo-supplement)