---
title: "നിയമബോധവൽക്കരണ ക്ലാസ് നടത്തി"
english_title: "Conducted a legal awareness class"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9004/conducted-a-legal-awareness-class"
published_at: "2021-11-05T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6184c33c4a4cf_PicsArt_11-05-11.07.37.jpg"
keywords: []
---

# നിയമബോധവൽക്കരണ ക്ലാസ് നടത്തി

> **Lead Summary:** കൂത്തുപറമ്പ്: എഴുപത്തഞ്ചാം സ്വാതന്ത്ര്യ വാർഷികാഘോഷത്തിൻ്റെ ഭാഗമായി ആസാദി കാ അമൃത്‌ മഹോത്സവം എന്ന സന്ദേശവുമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും തലശ്ശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് അഗ്നി രക്ഷാ നിലയത്തിലെ ജീവനക്കാർക്ക് നിയമ ബോധവൽക്കരണ ക്ലാസ് നടത്തി.

## Article Content

കൂത്തുപറമ്പ്: എഴുപത്തഞ്ചാം സ്വാതന്ത്ര്യ വാർഷികാഘോഷത്തിൻ്റെ ഭാഗമായി ആസാദി കാ അമൃത്‌ മഹോത്സവം എന്ന സന്ദേശവുമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും തലശ്ശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് അഗ്നി രക്ഷാ നിലയത്തിലെ ജീവനക്കാർക്ക് നിയമ ബോധവൽക്കരണ ക്ലാസ് നടത്തി.

അഡ്വ:സുരേന്ദ്രൻ കെ.എം ക്ലാസെടുത്തു. അഗ്നിരക്ഷാ നിലയത്തിൽ വച്ച് നടന്ന പരിപാടിയിൽ സ്റ്റേഷൻ ഓഫീസർ പി.ഷാനിത്ത് അധ്യക്ഷത വഹിച്ചു. സീനിയർ ഫയർ ഓഫീസർ എ.രതീശൻ,പാരാലീഗൽ വോളണ്ടിയർ വാഴയിൽ ഭാസ്ക്കരൻ ,വിനോയ്.കെ എന്നിവർ സംസാരിച്ചു. വിവിധ നിയമകാര്യങ്ങൾ അടങ്ങിയ ലഘുലേഖാ വിതരണവും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9004/conducted-a-legal-awareness-class)