---
title: "ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബരക്രൂസ് എംവി ഗംഗാവിലാസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു"
english_title: "World's longest river luxury cruise MV Gangavilas flagged off by Pm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90053/worlds-longest-river-luxury-cruise-mv-gangavilas-flagged-off-by-pm"
published_at: "2023-01-13T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c12af6dd04a_Screenshot_2023-01-13-15-16-36-02_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബരക്രൂസ് എംവി ഗംഗാവിലാസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

> **Lead Summary:** **വാരാണസി**: വാരാണസിയിൽ നിന്നാരംഭിച്ച് ബംഗ്ല‌ാദേശിലൂടെ അസമിലെ ദിബ്രുഗഡിൽ പൂർത്തിയാകുന്ന ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബരക്രൂസ് എംവി ഗംഗാവിലാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസ് വഴി ഫ്ലാഗ് ഓഫ് ചെയ്തു. ‘റിവർ ക്രൂയിസ് ടൂറിസ’ത്തിന്റെ പുതിയ യുഗത്തിനാണ് ഇതോടെ തുടക്കമായത്.

## Article Content

**വാരാണസി**: വാരാണസിയിൽ നിന്നാരംഭിച്ച് ബംഗ്ല‌ാദേശിലൂടെ അസമിലെ ദിബ്രുഗഡിൽ പൂർത്തിയാകുന്ന ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബരക്രൂസ് എംവി ഗംഗാവിലാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസ് വഴി ഫ്ലാഗ് ഓഫ് ചെയ്തു. ‘റിവർ ക്രൂയിസ് ടൂറിസ’ത്തിന്റെ പുതിയ യുഗത്തിനാണ് ഇതോടെ തുടക്കമായത്.

> ഫ്ലാഗ് ഓഫിനൊപ്പം 1000 കോടിയിലധികം വരുന്ന മറ്റു ഉൾനാടൻ ജലപാത പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. “എല്ലാ വിദേശ സന്ദർശകർക്കും എനിക്ക് ഒരു സന്ദേശമുണ്ട്, നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതും അതിനപ്പുറവും എല്ലാം ഇന്ത്യയിലുണ്ട്. ഇന്ത്യയെ വാക്കുകളിൽ നിർവചിക്കാൻ കഴിയില്ല, അത് അനുഭവിച്ചറിയാൻ മാത്രമേ കഴിയൂ”- പ്രധാനമന്ത്രി പറ‍ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90053/worlds-longest-river-luxury-cruise-mv-gangavilas-flagged-off-by-pm)