---
title: "കുറവന്‍ - കുറത്തിയാട്ടം എന്ന നൃത്തരൂപം തമിഴ്‌നാട്ടില്‍ നിരോധിച്ചു"
english_title: "Kuravan - Kurathiyattam is a dance form banned in Tamil Nadu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90063/kuravan-kurathiyattam-is-a-dance-form-banned-in-tamil-nadu"
published_at: "2023-01-13T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c1360c2f9a2_Picsart_23-01-13_16-07-12-354.jpg"
keywords: []
---

# കുറവന്‍ - കുറത്തിയാട്ടം എന്ന നൃത്തരൂപം തമിഴ്‌നാട്ടില്‍ നിരോധിച്ചു

> **Lead Summary:** **മദ്രാസ്**: കുറവന്‍ - കുറത്തിയാട്ടം എന്ന നൃത്തരൂപം തമിഴ്‌നാട്ടില്‍ നിരോധിച്ചു. വിവിധ ജനവിഭാഗങ്ങളെ മോശമാക്കി ചിത്രീകരിക്കുന്നു എന്നുകാട്ടി മധുര സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി നൃത്തം നിരോധിച്ചുകൊണ്ട് ഉത്തരവിട്ടത്.

## Article Content

**മദ്രാസ്**: കുറവന്‍ - കുറത്തിയാട്ടം എന്ന നൃത്തരൂപം തമിഴ്‌നാട്ടില്‍ നിരോധിച്ചു. വിവിധ ജനവിഭാഗങ്ങളെ മോശമാക്കി ചിത്രീകരിക്കുന്നു എന്നുകാട്ടി മധുര സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി നൃത്തം നിരോധിച്ചുകൊണ്ട് ഉത്തരവിട്ടത്.

കുറവന്‍ കുറത്തിയാട്ടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കാനും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിര്‍ദേശിച്ചു. കുറവ സമുദായത്തിന്റെ അനുമതിയോടെയല്ല നൃത്തരൂപത്തില്‍ സമുദായത്തിന്റെ പേര് ഉപയോഗിക്കുന്നതെന്നും പരാതിക്കാരന്‍ വ്യക്തമാക്കിയിരുന്നു. മധുര സ്വദേശി ഇരണിയന്‍ എന്നയാളാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90063/kuravan-kurathiyattam-is-a-dance-form-banned-in-tamil-nadu)