---
title: "ഹജ്ജ് തീര്‍ത്ഥാടകര്‍ കൊവിഡ് വാക്സിന്റെ മുഴുവൻ ഡോസുകളും എടുക്കണം"
english_title: "Covidvacsin"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90071/covidvacsin"
published_at: "2023-01-13T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c13f20da569_images_-_2023-01-13T165242.550.jpeg"
keywords: []
---

# ഹജ്ജ് തീര്‍ത്ഥാടകര്‍ കൊവിഡ് വാക്സിന്റെ മുഴുവൻ ഡോസുകളും എടുക്കണം

> **Lead Summary:** **റിയാദ്: **ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ മുഴുവൻ ഡോസുകളും എടുത്തിരിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജിന് അപേക്ഷിക്കുന്നവർ കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന നിബന്ധന പാലിക്കണം. ട്വിറ്ററിലൂടെ ഒരാൾ ഉന്നയിച്ച സംശയത്തിനാണ് മന്ത്രാലയം ഈ മറുപടി നൽകിയത്.

## Article Content

**റിയാദ്: **ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ മുഴുവൻ ഡോസുകളും എടുത്തിരിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജിന് അപേക്ഷിക്കുന്നവർ കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന നിബന്ധന പാലിക്കണം. ട്വിറ്ററിലൂടെ ഒരാൾ ഉന്നയിച്ച സംശയത്തിനാണ് മന്ത്രാലയം ഈ മറുപടി നൽകിയത്.

കൂടാതെ മെനിഞ്ചൈറ്റിസ് വാക്സിനും സീസണൽ ഇൻഫ്ലുവൻസ വാക്സിനും എടുത്തിരിക്കണം. ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളോ ഏതെങ്കിലും പകർച്ചവ്യാധികളോ ഉണ്ടാവാനോ പാടില്ലെന്നും ആരോഗ്യ നിബന്ധനകളിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90071/covidvacsin)