---
title: "ഇലക്ട്രിസിറ്റി എംപ്ലോയിസ് ഫെഡറേഷൻ, ഡിവിഷൻ ഓഫിസ് ധർണ്ണ സംഘടിപ്പിച്ചു"
english_title: "Electricity Employees Federation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90074/electricity-employees-federation"
published_at: "2023-01-13T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c153056a295_IMG-20230113-WA0160.jpg"
keywords: []
---

# ഇലക്ട്രിസിറ്റി എംപ്ലോയിസ് ഫെഡറേഷൻ, ഡിവിഷൻ ഓഫിസ് ധർണ്ണ സംഘടിപ്പിച്ചു

> **Lead Summary:** **പയ്യന്നൂർ**: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഇലക്ട്രിസിറ്റി എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ നേതൃത്വത്തിൽ ഇലക്ട്രിക്കൽ ഡിവിഷൻ ഓഫിസ് ധർണ്ണ സംഘടിപ്പിച്ചു. പയ്യന്നൂർ ഡിവിഷൻ തല ധർണ്ണ സി ഐ ടി യുകണ്ണൂർ ജില്ല പ്രസിഡന്റും മുൻ എംഎൽഎ യുമായ സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പയ്യന്നൂർ**: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഇലക്ട്രിസിറ്റി എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ നേതൃത്വത്തിൽ ഇലക്ട്രിക്കൽ ഡിവിഷൻ ഓഫിസ് ധർണ്ണ സംഘടിപ്പിച്ചു. പയ്യന്നൂർ ഡിവിഷൻ തല ധർണ്ണ സി ഐ ടി യുകണ്ണൂർ ജില്ല പ്രസിഡന്റും മുൻ എംഎൽഎ യുമായ സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സ്മാർട്ട് മീറ്റർ പദ്ധതി പൊതുമേഖലയിൽ നടപ്പിലാക്കുക,സ്വകാര്യവത്കണത്തിനും കോർപ്പറേറ്റ് വത്കരണത്തിനും സഹായകമാവുന്ന ടോട്ടക്സ് മാതൃകയിലുള്ള സ്മാർട്ട് മീറ്റർ പദ്ധതി ഉപേക്ഷിച്ച് പൊതുമേഖല വഴി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇലക്ട്രിസിറ്റി എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ നേതൃത്വത്തിൽ ഇലക്ട്രിക്കൽ ഡിവിഷൻ ഓഫിസ് ധർണ്ണ സംഘടിപ്പിച്ചു.

പയ്യന്നൂർ ഡിവിഷൻ തല ധർണ്ണ സി ഐ ടിയു കണ്ണൂർ ജില്ല പ്രസിഡന്റും മുൻ എം എൽ എ യുമായ സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇലക്ട്രിസിറ്റി ബോർഡ് കോൺട്രാക്റ്റ് വർക്കേഴ്സ് അസോസിയേഷൻ സി ഐ ടി യു കണ്ണൂർ ജില്ല സെക്രട്ടറി കെ കെ കൃഷ്ണൻ വിഷയാവതരണം നടത്തി.  ഏരിയ കൺവീനർ സുധീഷ് പി വി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ പിശ്രീരാജ് , എൻ ജി ഒ  യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് കൂവേരി , കെഎസ്ടിഎ

ജില്ലാ വൈസ് പ്രസിഡന്റ് പി വി സുരേന്ദ്രൻ ,  ഡിവിഷൻ സെക്രട്ടറി ബിജു കെ ,  ഡിവിഷൻ സെക്രട്ടറി ശ്രീജിത്ത്  ഡിവിഷൻ സെക്രട്ടറി സുധീർ കെ,  ഡിവിഷൻ പ്രസിഡന്റ് സോമി ജോസഫ് എന്നിവർ സംസാരിച്ചു. ധർണ്ണയ്ക്ക് സുമേഷ് ആർ കെ ജയചന്ദ്രൻ പി വി , ലക്ഷ്മണൻ പി വി , രാജേഷ് കുമാർ എം , സുനിൽകുമാർ എം വി എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90074/electricity-employees-federation)