---
title: "കെഎസ്ആർടിസി യൂണിയനുകൾ പണിമുടക്ക് 48 മണിക്കൂറാക്കി"
english_title: "KSRTC unions have extended the strike to 48 hours"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9008/ksrtc-unions-have-extended-the-strike-to-48-hours"
published_at: "2021-11-05T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6184c753db287_images (42).jpeg"
keywords: []
---

# കെഎസ്ആർടിസി യൂണിയനുകൾ പണിമുടക്ക് 48 മണിക്കൂറാക്കി

> **Lead Summary:** നിലപാട് കടുപ്പിച്ച് കെഎസ്ആർടിസി യൂണിയനുകൾ പണിമുടക്ക് 48 മണിക്കൂറാക്കി. ടി ഡി എഫിന് പുറമെ പണിമുടക്ക് 48 മണിക്കൂറാക്കി എഐടിയുസിയും രംഗത്ത്. 24 മണിക്കൂർ പണിമുടക്കാനാണ് എഐടിയുസി ആഹ്വനം ചെയ്‌തിരുന്നത്‌.

## Article Content

നിലപാട് കടുപ്പിച്ച് കെഎസ്ആർടിസി യൂണിയനുകൾ പണിമുടക്ക് 48 മണിക്കൂറാക്കി. ടി ഡി എഫിന് പുറമെ പണിമുടക്ക് 48 മണിക്കൂറാക്കി എഐടിയുസിയും രംഗത്ത്. 24 മണിക്കൂർ പണിമുടക്കാനാണ് എഐടിയുസി ആഹ്വനം ചെയ്‌തിരുന്നത്‌.

സംസ്ഥാനത്ത് കെഎസ്ആർടിസി ബസ് പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ. ഹ്രസ്വ, ദീർഘദൂര സർവീസുകൾ മുടങ്ങിയതോടെ തെക്കൻ ജില്ലകളിൽ യാത്രാക്ലേശം രൂക്ഷമാണ്. അതിനിടെ തിരുവനന്തപുരത്ത് ബദൽ സംവിധാനമൊരുക്കി പൊലീസ്.

ആശുപത്രി, വിമാനത്താവളം, റയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പ്രത്യേക സംവിധാനം ഒരുക്കി. ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും പണിമുടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമരം പൂർണ്ണമാണ്. ഇന്നലെ അർദ്ധരാത്രി മുതലാണ് സമരം ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9008/ksrtc-unions-have-extended-the-strike-to-48-hours)