---
title: "ചുങ്കക്കുന്ന് ഗവ: യുപി സ്കൂളിൽ കിഡ് ഫെസ്റ്റ് നടത്തി"
english_title: "Kids fest were occured in chunkakkunu school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90104/kids-fest-were-occured-in-chunkakkunu-school"
published_at: "2023-01-13T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c16552dccc6_IMG-20230113-WA0075.jpg"
keywords: []
---

# ചുങ്കക്കുന്ന് ഗവ: യുപി സ്കൂളിൽ കിഡ് ഫെസ്റ്റ് നടത്തി

> **Lead Summary:**  **ചുങ്കക്കുന്ന്:** ഗവ: യുപി സ്കൂളിലെ പ്രീ പ്രൈമറി കുട്ടികളേയും സ്കൂൾ പരിധിയിൽ പെടുന്ന അംഗൻവാടി കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് ചുങ്കക്കുന്ന് യുപി സ്കൂളിന്റെ നേതൃത്വത്തിൽ കിഡ് ഫെസ്റ്റ് നടത്തി.

## Article Content

 **ചുങ്കക്കുന്ന്:** ഗവ: യുപി സ്കൂളിലെ പ്രീ പ്രൈമറി കുട്ടികളേയും സ്കൂൾ പരിധിയിൽ പെടുന്ന അംഗൻവാടി കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് ചുങ്കക്കുന്ന് യുപി സ്കൂളിന്റെ നേതൃത്വത്തിൽ കിഡ് ഫെസ്റ്റ് നടത്തി.

പരിപാടിയുടെ ഉദ്ഘാടനം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  റോയ് നമ്പുടാകം നിർവഹിച്ചു.വാർഡ് മെമ്പർ ബാബു മാങ്കോട്ടിൽ അധ്യക്ഷനായിരുന്നു.സ്കൂൾ  ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ സ്വാഗതം ആശംസിച്ചു. ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ  ബാബുരാജ് കെ എ മുഖ്യാതിഥിയായിരുന്നു.

ഇരിട്ടി ബി പി സി തുളസീധരൻ  ടി എം  മുഖ്യ പ്രഭാഷണം നടത്തി. മെമ്പർമാരായ തോമസ് പൊട്ടനാനിയിൽ, മിനി പൊട്ടുങ്കൽ, പി ടി എ ഭാരവാഹികളായ ഷിബു മുത്തലിങ്കൽ  സിന്ധുമാതിരം പള്ളിൽ, പ്രീ പ്രൈമറി ടീച്ചർ ബിൻസി മോൾ വി വി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90104/kids-fest-were-occured-in-chunkakkunu-school)