---
title: "തളിപ്പറമ്പിൽ അധ്യാപകനിൽ നിന്ന് പീഡനമേറ്റത് 26 വിദ്യാർത്ഥികൾക്കെന്ന് പൊലീസ്, ഫൈസൽ റിമാന്റിൽ"
english_title: "26 students were molested by the teacher"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90152/26-students-were-molested-by-the-teacher"
published_at: "2023-01-14T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c20a9c9ba91_Screenshot_20230114-072007_Facebook.jpg"
keywords: []
---

# തളിപ്പറമ്പിൽ അധ്യാപകനിൽ നിന്ന് പീഡനമേറ്റത് 26 വിദ്യാർത്ഥികൾക്കെന്ന് പൊലീസ്, ഫൈസൽ റിമാന്റിൽ

> **Lead Summary:** **കണ്ണൂർ** : കണ്ണൂർ തളിപറമ്പിൽ യു പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിലെ അധ്യാപകനായിരുന്ന ഫൈസൽ 26 വിദ്യാർത്ഥികളെ പീഡിപിച്ചതായി പൊലീസ്. 26 പേരും തളിപറമ്പ് പൊലീസിന് മൊഴി നൽകി. മലപ്പുറം സ്വദേശിയായ ഫൈസൽ റിമാന്റിലാണ്. പതിവ് കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്.

## Article Content

**കണ്ണൂർ** : കണ്ണൂർ തളിപറമ്പിൽ യു പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിലെ അധ്യാപകനായിരുന്ന ഫൈസൽ 26 വിദ്യാർത്ഥികളെ പീഡിപിച്ചതായി പൊലീസ്. 26 പേരും തളിപറമ്പ് പൊലീസിന് മൊഴി നൽകി. മലപ്പുറം സ്വദേശിയായ ഫൈസൽ റിമാന്റിലാണ്. പതിവ് കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്.

കണ്ണൂർ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം അധ്യാപകനാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഫൈസൽ. കൊവിഡ് കാലത്തിന് ശേഷം വീണ്ടും സ്കൂൾ തുറന്നപ്പോഴായിരുന്നു പീഡനം നടന്നത്. പതിവ് സ്കൂൾ കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥികൾ ഫൈസൽ മോശമായി പെരുമാറിയതായി കൗൺസിലറോട് വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം നൽകുകയായിരുന്നു. തുട‍ർന്നാണ് ഇത് പൊലീസിനെ അറിയിക്കുന്നതും കേസെടുക്കുന്നതും പിന്നാലെ ഫൈസലിനെ അറസ്റ്റ് ചെയ്യുന്നതും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90152/26-students-were-molested-by-the-teacher)