---
title: "ഇന്ധന വിലയിലെ അമിത നികുതി കേന്ദ്രം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമരം"
english_title: "Dyfi peravoor block"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9016/dyfi-peravoor-block"
published_at: "2021-11-05T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6184cef2e0502_PicsArt_11-05-11.56.04.jpg"
keywords: []
---

# ഇന്ധന വിലയിലെ അമിത നികുതി കേന്ദ്രം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമരം

> **Lead Summary:** പേരാവൂർ: ഇന്ധനവില നിയന്ത്രണം കേന്ദ്ര സർക്കാർ തിരിച്ചെടുക്കു, കേന്ദ്ര സർക്കാരിന്റെ അമിത നികുതി അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ഡി വൈ എഫ് ഐ സമരം.

## Article Content

പേരാവൂർ: ഇന്ധനവില നിയന്ത്രണം കേന്ദ്ര സർക്കാർ തിരിച്ചെടുക്കു, കേന്ദ്ര സർക്കാരിന്റെ അമിത നികുതി അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ഡി വൈ എഫ് ഐ സമരം.

പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.കെ.ജി ദിലീപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് അമൽ എം.എസ് അധ്യക്ഷത വഹിച്ചു. കെ രഗിലാഷ് സംസാരിച്ചു. സെക്രട്ടറി എ. ഷിബു സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9016/dyfi-peravoor-block)