---
title: "മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ ലഹരി വേട്ട "
english_title: "Massive drunken hunt at Muthanga Excise Checkpost"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90185/massive-drunken-hunt-at-muthanga-excise-checkpost"
published_at: "2023-01-14T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c24455c98a5_Picsart_23-01-14_11-26-48-581.jpg"
keywords: []
---

# മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ ലഹരി വേട്ട 

> **Lead Summary:** മാരക മയക്കുമരുന്നായ 118.80 എം ഡി എം എ മെത്തലിൽ ഡിയോക്സി മെത്താഫീറ്റമീൻ , ബാഗലുരു - കോഴിക്കോട് കെ എസ് ആർ ടി സി ഐരാവത് ബസിലെ യാത്രക്കാരനായ കോഴിക്കോട് സ്വദേശിയായ ഇത്തം പറമ്പ് വീട്ടിൽ മിറാഷ് മാലിക് കെ.പി എന്നാളിൽ നിന്നും പിടിച്ചെടുത്തു.

## Article Content

മാരക മയക്കുമരുന്നായ 118.80 എം ഡി എം എ മെത്തലിൽ ഡിയോക്സി മെത്താഫീറ്റമീൻ , ബാഗലുരു - കോഴിക്കോട് കെ എസ് ആർ ടി സി ഐരാവത് ബസിലെ യാത്രക്കാരനായ കോഴിക്കോട് സ്വദേശിയായ ഇത്തം പറമ്പ് വീട്ടിൽ മിറാഷ് മാലിക് കെ.പി എന്നാളിൽ നിന്നും പിടിച്ചെടുത്തു.

ഇയാളെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷെറഫുദ്ധീൻ.ടി അറസ്റ്റ് ചെയ്തു. ഇയാളുടെ ബാഗിൽ നിന്നുമാണ്എം ഡി എം എ കണ്ടെത്തിയത്. പിടിച്ചെടുത്ത എം ഡി എം എ ക്ക് 10 ലക്ഷം വില വരും. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹാഷിം എന്നയാളുടെ നേതൃത്വത്തിലുള്ള വലിയ ലഹരി മരുന്ന് മാഫിയ ചെറുപ്പക്കരായ ആളുകളെ സ്വാധിനിച്ച് , ലഹരി മരുന്നിന് അടിപ്പെടുത്തി , മോഹന വാഗദാനങ്ങൾ നല്കി പിന്നീട്  ഇവരെ ലഹരി കടത്തിന് ഉപയോഗിച്ചു വരുന്നതായ് വ്യക്തമായിട്ടുണ്ട് .

ഇങ്ങനെ മോഹന വാഗ്ദാനം നൽകിയതിൽ പെട്ടുപോയ ആളാണ് പ്രതി എന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായി .ഇങ്ങനെ പ്രവർത്തിക്കുന്ന എതാനും പേരെ കുറിച്ച് വ്യക്തമായ സുചന കിട്ടിയിട്ടുണ്ട് , ബാഗ്ളൂർ കേന്ദ്രികരിച്ചുള്ള ലഹരിമാഫിയ സംഘങ്ങൾ അടുത്ത കാലത്തായ് കടത്തിയ നിരവധി മയക്കുമരുന്നുകൾ ചെക്ക്പോസ്റ്റിൽ പിടിപെടുത്തിട്ടുണ്ട്. പ്രതികളെ വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ എസ് ഷാജി അവർകൾ എത്തി മേൽ നടപടികൾ സ്വീകരിച്ചു.

യാത്ര ബസുകളിൽ ലഹരി കടത്ത് വർദ്ധിച്ച തായ് കണ്ട് , ചെക്ക്പോസ്റ്റിൽ പരിശോധന കർശനമാക്കാൻ അദ്ദേഹം നിർദ്ദേശം നലകി. കേസ് അനേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാനും തിരുമാനിച്ചു. പരിശോധന സംഘത്തിൽ, സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ധിൻ , പ്രിവന്റീവ് ഓഫീസർ . വി.എ. ഉമ്മർ. പ്രിവന്റീവ് ഓഫീസർ സി.വി. ഹരിദാസ് , സിവിൽ എക്സൈസ് ഓഫീസർ . മാനുവൽ ജിൻസൺ, അഖിൽ കെ.എം എന്നിവർ പങ്കെടുത്തു. പ്രതികളെ തുടർ നടപടികൾക്കായ് സുൽത്താൻ ബത്തേരി റേഞ്ച് ഓഫീസിലെക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90185/massive-drunken-hunt-at-muthanga-excise-checkpost)