---
title: "പാനൂരിലെ കെ പി എ റഹീം മാസ്റ്ററുടെ നാലാം ചരമാവാര്ഷിക ദിനം ആചരിച്ചു"
english_title: "KPA, Panur celebrated the 4th death anniversary of Rahim Master"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90264/kpa-panur-celebrated-the-4th-death-anniversary-of-rahim-master"
published_at: "2023-01-14T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c284fc5ef22_Screenshot_2023-01-14-15-55-21-91_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പാനൂരിലെ കെ പി എ റഹീം മാസ്റ്ററുടെ നാലാം ചരമാവാര്ഷിക ദിനം ആചരിച്ചു

> **Lead Summary:** **പാനൂർ**: പ്രമുഖ ഗാന്ധിയനും പ്രഭാഷകനും ശ്രീനാരായണ ദർശനങ്ങളുടെ സന്ദേശവാഹകനുമായിരുന്ന പാനൂരിലെ കെ പി എ റഹീം മാസ്റ്ററുടെ നാലാം ചരമാവാര്ഷിക ദിനം ആചരിച്ചു. കെ പി എ റഹിം അനുസ്മരണവും കെ പി എ റഹിം സ്മൃതി പുരസ്‌കാര സമർപ്പണവും പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്നു.

## Article Content

**പാനൂർ**: പ്രമുഖ ഗാന്ധിയനും പ്രഭാഷകനും ശ്രീനാരായണ ദർശനങ്ങളുടെ സന്ദേശവാഹകനുമായിരുന്ന പാനൂരിലെ കെ പി എ റഹീം മാസ്റ്ററുടെ നാലാം ചരമാവാര്ഷിക ദിനം ആചരിച്ചു. കെ പി എ റഹിം അനുസ്മരണവും കെ പി എ റഹിം സ്മൃതി പുരസ്‌കാര സമർപ്പണവും പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്നു.

ഗാന്ധിയനും പ്രഭാഷകനും എഴുത്തുകാരനുമായ ഡോ.എം.പി മത്തായിക്കാണ് പുരസ്കാരം സമ്മാനിച്ചത്. പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ വച്ച് മാഹി എം.എൽ.എ.രമേഷ് പറമ്പത്ത് പുരസ്കാര സമർപ്പണം നടത്തി. പ്രമുഖ ഗാന്ധിയൻ തായാട്ട് ബാലനെ ചടങ്ങിൽ ആദരിച്ചു.പാനൂർ നഗരസഭ ചെയർമാൻ വി.നാസർ മാസ്റ്റർ ആദര സമർപ്പണം നടത്തി.

യാക്കൂബ് എലാങ്കോട് അധ്യക്ഷനായി. കെ.പി.എ.റഹീം സ്മൃതി വേദി സി ക്രട്ടറി കെ.സി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.ഗാന്ധി പീസ് ഫൗണ്ടേഷൻ സിക്രട്ടറി യു.രാമചന്ദ്രൻ പുരസ്കാര ജേതാക്കളെ പരിചയപെടുത്തി.ഡോ.ജിനേഷ് കുമാർ എരമം, ടി.പി.ആർ.നാഥ്, കെ.വി.മനോഹരൻ, കെ.ഹരീന്ദ്രൻ, കെ.ടി.ശ്രീധരൻ, ജയരാജൻ മാസ്റ്റർ, ഓടാണി നാണു മാസ്റ്റർ എന്നിവർ സംസാരിച്ചു.ഡോ.എം.പി.മത്തായി, ബാലൻ തായാട്ട് എന്നിവർ മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90264/kpa-panur-celebrated-the-4th-death-anniversary-of-rahim-master)