---
title: " വെള്ളിക്കീൽ വിനോദസഞ്ചാര കേന്ദ്രം പ്രവൃത്തി എത്രയും പെട്ടെന്ന് തുടങ്ങാനുള്ള നടപടി സ്വീകരിച്ചതായി എം.വി. ഗോവിന്ദൻ"
english_title: "Vellikeel tourist center work will start soon -M.V. Govindan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90310/vellikeel-tourist-center-work-will-start-soon-mv-govindan"
published_at: "2023-01-14T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c2cde67e2a8_image_(1).jpg"
keywords: []
---

#  വെള്ളിക്കീൽ വിനോദസഞ്ചാര കേന്ദ്രം പ്രവൃത്തി എത്രയും പെട്ടെന്ന് തുടങ്ങാനുള്ള നടപടി സ്വീകരിച്ചതായി എം.വി. ഗോവിന്ദൻ

> **Lead Summary:** **മൊറാഴ **: വെള്ളിക്കീൽ വിനോദസഞ്ചാര കേന്ദ്രം പ്രവൃത്തി എത്രയും പെട്ടെന്ന് തുടങ്ങാനുള്ള നടപടി സ്വീകരിച്ചതായി എം.വി. ഗോവിന്ദൻ എം.എൽ.എ. അറിയിച്ചു.

## Article Content

**മൊറാഴ **: വെള്ളിക്കീൽ വിനോദസഞ്ചാര കേന്ദ്രം പ്രവൃത്തി എത്രയും പെട്ടെന്ന് തുടങ്ങാനുള്ള നടപടി സ്വീകരിച്ചതായി എം.വി. ഗോവിന്ദൻ എം.എൽ.എ. അറിയിച്ചു.

പദ്ധതിപ്രദേശത്തെ സർവേ ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുന്നതായും വിശദമായ പദ്ധതിരേഖ തയ്യാറാക്കൽ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാ ഹാളിൽ വെള്ളിയാഴ്ച അവലോകനയോഗം ചേർന്നു.

പദ്ധതി യാഥാർഥ്യമാക്കുന്നതിന് ആവശ്യമായ അനുമതികൾ ഉടൻ ലഭ്യമാക്കാനും പ്രവൃത്തി ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി. സംസ്ഥാന സർക്കാർ അനുവദിച്ച എട്ട് കോടി രൂപയുടെ പ്രവൃത്തിയാണ് ഉടൻ തുടങ്ങുക.

കിലോമീറ്ററുകളോളം നീളത്തിലുള്ള സൈക്കിൾ പാത്ത്, നടപ്പാത, കുട്ടികളുടെ അമ്യൂസ്മെന്റ് പാർക്ക് തുടങ്ങിയവയൊക്കെ പദ്ധതിയുടെ ഭാഗമായി യാഥാർഥ്യമാകും. യോഗത്തിൽ ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷനായി. കെ.വി. പ്രേമരാജൻ, കെ.പി. ഉണ്ണികൃഷ്ണൻ, ഓമന മുരളീധരൻ, എം. ആമിന, മേഘശ്രീ, ടി.സി. മനോജ്, കെ. ജിജേഷ്‌കുമാർ, ഇ.എൻ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90310/vellikeel-tourist-center-work-will-start-soon-mv-govindan)