---
title: "കടുത്ത ജലക്ഷാമം  നിരവധി പാടശേഖരങ്ങളിലെ രണ്ടാംവിള നെൽക്കൃഷി നാശത്തിലേക്ക്."
english_title: "Due to severe water shortage, the second crop paddy crop in many paddies has been destroyed."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90311/due-to-severe-water-shortage-the-second-crop-paddy-crop-in-many-paddies-has-been-destroyed"
published_at: "2023-01-14T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c2d079b9cee_image_(2).jpg"
keywords: []
---

# കടുത്ത ജലക്ഷാമം  നിരവധി പാടശേഖരങ്ങളിലെ രണ്ടാംവിള നെൽക്കൃഷി നാശത്തിലേക്ക്.

> **Lead Summary:** **മയ്യിൽ :** കടുത്ത ജലക്ഷാമത്തെ തുടർന്ന് നിരവധി പാടശേഖരങ്ങളിലെ രണ്ടാംവിള നെൽക്കൃഷി നാശത്തിലേക്ക്.

## Article Content

**മയ്യിൽ :** കടുത്ത ജലക്ഷാമത്തെ തുടർന്ന് നിരവധി പാടശേഖരങ്ങളിലെ രണ്ടാംവിള നെൽക്കൃഷി നാശത്തിലേക്ക്.

മയ്യിൽ, കുറ്റിയാട്ടൂർ, അഞ്ചരക്കണ്ടി, കൂടാളി, കൊളച്ചേരി, നാറാത്ത് പഞ്ചായത്തുകളിലാണ് കടുത്ത ജലക്ഷാമം കർഷകർക്ക് വിനയായത്.

കലാവസ്ഥയിലെ മാറ്റവും തുലാമഴ പേരിന്‌ മാത്രമായതും കൂടാതെ ജലസേചന പദ്ധതിയുടെ പ്രയോജനം കിട്ടാത്തതുമാണ് പ്രശ്നം. ഈ മേഖലയിലെ 400-ലധികം ഏക്കർ വറ്റിവരണ്ട പാടങ്ങളിൽ കർഷകരുടെ പ്രതീക്ഷകൾ കരിഞ്ഞുണങ്ങുകയാണ്. വെള്ളം ലഭ്യമാക്കാനായില്ലെങ്കിൽ പാടെ കൃഷി നശിക്കാനിടയാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90311/due-to-severe-water-shortage-the-second-crop-paddy-crop-in-many-paddies-has-been-destroyed)