---
title: " പിലാത്തറ ബസ്‌സ്റ്റാൻഡ്  ഇനി സ്മാർട്ട് ’ ആക്കാൻ പോകുന്നു "
english_title: "Pilathara Bus Stand: Plan to make it 'Smart'"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90315/pilathara-bus-stand-plan-to-make-it-smart"
published_at: "2023-01-14T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c2d2418868b_image_(3).jpg"
keywords: []
---

#  പിലാത്തറ ബസ്‌സ്റ്റാൻഡ്  ഇനി സ്മാർട്ട് ’ ആക്കാൻ പോകുന്നു 

> **Lead Summary:** **പിലാത്തറ :** പിലാത്തറ ബസ്‌സ്റ്റാൻഡ് നിലവിലെ സ്ഥലവിസ്തൃതിക്ക് അനുസൃതമായി ആധുനിക സൗകര്യങ്ങളോടെ വിപുലീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്‌ എം. ശ്രീധരൻ പറഞ്ഞു.

## Article Content

**പിലാത്തറ :** പിലാത്തറ ബസ്‌സ്റ്റാൻഡ് നിലവിലെ സ്ഥലവിസ്തൃതിക്ക് അനുസൃതമായി ആധുനിക സൗകര്യങ്ങളോടെ വിപുലീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്‌ എം. ശ്രീധരൻ പറഞ്ഞു.

ആധുനികരീതിയിൽ ഷോപ്പിങ് കോംപ്ലസ് ബസ് കയറിയിറങ്ങാനും യാത്രക്കാർക്ക് ബസ് കാത്ത് നിൽക്കാനുമുള്ള സൗകര്യങ്ങളോടെ വികസിപ്പിക്കും. ഇതിനായി വാർഷിക പദ്ധതി രേഖയിൽ അഞ്ച് കോടി രൂപ വകയിരുത്തി. ദേശീയപാത വികസനത്തിന്‌ സ്ഥലം ഏറ്റെടുക്കലിന്റെ ഭാഗമായി പൊളിച്ചുനീക്കപ്പെട്ട ബസ്‌സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിന്റെ ശേഷിക്കുന്നതും ബസ്‌സ്റ്റാൻഡിൽ പഞ്ചായത്ത് അധീനതയിൽ നിലവിലുള്ളതുമായ ഇരുനില കെട്ടിടം പൊളിച്ചുമാറ്റും.

ഇതിന്റെ ഭാഗമായി ഏഴ് കട കൈവശക്കാർക്കും ബാങ്ക് അധികൃതർക്കും നോട്ടീസ് നൽകി. ഈ കെട്ടിടം പൊളിക്കുന്നതോടെ കൂടുതൽ സ്ഥലം ബസ്‌സ്റ്റാൻഡിന് ഉപയോഗപ്പെടുത്താനാകും. ബസ്‌സ്റ്റാൻഡ് ആധുനികരീതിയിൽ വികസിപ്പിക്കുന്നതിന് വിദഗ്ധരുടെ നേതൃത്വത്തിൽ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കുമെന്നും പ്രസിഡൻറ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90315/pilathara-bus-stand-plan-to-make-it-smart)