---
title: "പാർവതിയമ്മ 105-ാം വയസ്സിലും പത്രവായന മുടക്കാറില്ല."
english_title: "Even at the age of 105, he does not stop reading newspapers."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90318/even-at-the-age-of-105-he-does-not-stop-reading-newspapers"
published_at: "2023-01-14T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c2d7588f8b0_image_(4).jpg"
keywords: []
---

# പാർവതിയമ്മ 105-ാം വയസ്സിലും പത്രവായന മുടക്കാറില്ല.

> **Lead Summary:** **മയ്യിൽ :** കോളോത്ത് തറവാട്ടിലെ എ.പി.പാർവതിയമ്മ 105-ാം വയസ്സിലും പത്രവായന മുടക്കാറില്ല. ആറ് മക്കളും അവരുടെ മക്കളും കൊച്ചുമക്കളുമായി അഞ്ച് തലമുറയിലെ 72-ഓളം പേരുമായി ഇടയ്ക്കിടെ സംവദിക്കാനും സമയം കണ്ടെത്തും.

## Article Content

**മയ്യിൽ :** കോളോത്ത് തറവാട്ടിലെ എ.പി.പാർവതിയമ്മ 105-ാം വയസ്സിലും പത്രവായന മുടക്കാറില്ല. ആറ് മക്കളും അവരുടെ മക്കളും കൊച്ചുമക്കളുമായി അഞ്ച് തലമുറയിലെ 72-ഓളം പേരുമായി ഇടയ്ക്കിടെ സംവദിക്കാനും സമയം കണ്ടെത്തും.

മൂത്തമകൻ റിട്ട. എക്സൈസ് ഇൻസ്പെക്ടർ കെ.ബാലകൃഷ്ണന്റെ 82-ാം പിറാന്നാളാഘോഷിക്കാനും പാർവതിയമ്മയായിരുന്നു മുന്നിൽ. ഓസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലുള്ള കൊച്ചുമക്കളുമായി ഒത്തുകൂടണമെന്ന മൂത്തശ്ശിയുടെ ആവശ്യം നിറവേറ്റിയത് കഴിഞ്ഞ ദിവസമായിരുന്നു.

1918-ൽ ചേലോറയിലായിരുന്നു ഇവരുടെ ജനനം. ചെറുപ്പകാലത്തുതുടങ്ങിയ പത്രവായനശീലം ഇപ്പോഴും തുടരുന്നു. മയ്യിൽ ആറാംമൈലിലെ മകന്റെ വീടായ ശ്രീവിഹാറിലാണ് താമസം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90318/even-at-the-age-of-105-he-does-not-stop-reading-newspapers)