---
title: "ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഡി​ഗ്രി അവസാന വർഷ വിദ്യാർത്ഥി മരിച്ചു."
english_title: "A final year degree student died in a collision between a bike and a private bus."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90334/a-final-year-degree-student-died-in-a-collision-between-a-bike-and-a-private-bus"
published_at: "2023-01-15T06:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c34ed3e84c9_dfio.jpg"
keywords: []
---

# ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഡി​ഗ്രി അവസാന വർഷ വിദ്യാർത്ഥി മരിച്ചു.

> **Lead Summary:** **ചങ്ങനാശേരി**: ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഡി​ഗ്രി അവസാന വർഷ വിദ്യാർത്ഥി മരിച്ചു. ചങ്ങനാശേരിയിലാണ് സംഭവം.

## Article Content

**ചങ്ങനാശേരി**: ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഡി​ഗ്രി അവസാന വർഷ വിദ്യാർത്ഥി മരിച്ചു. ചങ്ങനാശേരിയിലാണ് സംഭവം.

തെങ്ങണായിൽ ഫ്രൂട്ട് സ്റ്റാൾ നടത്തുന്ന ചങ്ങനാശേരി മാടപ്പള്ളി പുന്നക്കുന്ന് മുങ്ങേക്കാവിൽ എം.ആർ അജികുമാറിന്റെ മകൻ അഭിജിത്ത് എം. കുമാറാണ് (22) മരിച്ചത്. ഇന്നലെ രാവിലെ 10.45 ഓടെ തെങ്ങണ കരിക്കണ്ടം റോഡിൽ പുന്നക്കുന്നം ഭാഗത്തായിരുന്നു അപകടം.

തെങ്ങണായിൽ നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങവെ വീടിന് സമീപത്തുവെച്ചാണ് ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിജിത്തിന് ഉടൻ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90334/a-final-year-degree-student-died-in-a-collision-between-a-bike-and-a-private-bus)