---
title: "വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും."
english_title: "vande bharat from visakhapatnam to secunderabad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90339/vande-bharat-from-visakhapatnam-to-secunderabad"
published_at: "2023-01-15T06:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c354f170e8c_vande-bharat-from-visakhapatnam-to-secunderabad.jpg"
keywords: []
---

# വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും.

> **Lead Summary:** സെക്കന്തരാബാദിനെ വിശാഖപട്ടണവുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും.

## Article Content

സെക്കന്തരാബാദിനെ വിശാഖപട്ടണവുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും.

ജനുവരി 15ന് രാവിലെ 10:30ന് വീഡിയോ കോൺഫറൻസിങ് വഴി ഫ്‌ളാഗ് ഓഫ് ചെയ്യുക.  ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന എട്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസായിരിക്കും ഈ ട്രെയിൻ, തെലങ്കാനയെയും ആന്ധ്രാപ്രദേശിനെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ വന്ദേ ഭാരത് ട്രെയിനാണിത്, ഏകദേശം 700 കിലോമീറ്റർ ദൂരം സഞ്ചരിക്കും.

ഈ ട്രെയിനിന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, രാജമുണ്ട്രി, വിജയവാഡ എന്നീ സ്റ്റേഷനുകളിലും തെലങ്കാനയിലെ ഖമ്മം, വാറംഗൽ, സെക്കന്തരാബാദ് സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90339/vande-bharat-from-visakhapatnam-to-secunderabad)