---
title: "കലക്ടറുടെ ഓഫിസിൽ പഞ്ചിങ് സംവിധാനം 16 മുതൽ നിലവിൽവരും."
english_title: "The system of punching in the collector's office will be implemented from 16."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90356/the-system-of-punching-in-the-collectors-office-will-be-implemented-from-16"
published_at: "2023-01-15T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c375e20d32e_OIP.jpeg"
keywords: []
---

# കലക്ടറുടെ ഓഫിസിൽ പഞ്ചിങ് സംവിധാനം 16 മുതൽ നിലവിൽവരും.

> **Lead Summary:** **കണ്ണൂർ: ** കലക്ടറുടെ ഓഫിസിൽ പഞ്ചിങ് സംവിധാനം 16 മുതൽ നിലവിൽവരും. രാവിലെ 10ന് ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ജീവനക്കാർ പഞ്ചിങ് നടത്തി ജോലിക്ക് കയറും.

## Article Content

**കണ്ണൂർ: ** കലക്ടറുടെ ഓഫിസിൽ പഞ്ചിങ് സംവിധാനം 16 മുതൽ നിലവിൽവരും. രാവിലെ 10ന് ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ജീവനക്കാർ പഞ്ചിങ് നടത്തി ജോലിക്ക് കയറും.

ആദ്യഘട്ടമെന്ന നിലയിൽ കലക്ടറുടെ ഓഫിസിലെ 200 ജീവനക്കാർ പഞ്ചിങ് സംവിധാനത്തിന്റെ ഭാഗമാകും. ക്രമേണ മറ്റ് ഓഫിസുകളിലും പഞ്ചിങ് ബാധകമാകും. ഓഫിസിൽ കയറുമ്പോഴും ജോലി കഴിഞ്ഞിറങ്ങുമ്പോഴും പഞ്ചിങ് നിർബന്ധമാക്കും.

ഒന്നാംഘട്ടത്തിൽ 5 പഞ്ചിങ് മെഷീനുകളാണ് കലക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ളത്. ഹാജർ റജിസ്ട്രേഷൻ മാത്രമാണ് ഇപ്പോൾ നടത്തുക. സമീപ ഭാവിയിൽ ജീവനക്കാരുടെ സേവന വേതന സംവിധാനം നിയന്ത്രിക്കുന്ന സ്പാർക്കുമായി പഞ്ചിങ് സംവിധാനം ബന്ധിപ്പിക്കുമെന്ന് എഡിഎം: കെ.കെ.ദിവാകരൻ അറിയിച്ചു.

ജീവനക്കാർക്ക് ഹാജർ രേഖപ്പെടുത്താനുള്ള ഇലക്ട്രോണിക് സംവിധാനമാണ് ബയോമെട്രിക് പഞ്ചിങ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90356/the-system-of-punching-in-the-collectors-office-will-be-implemented-from-16)