---
title: "വന്യജീവികളുടെ ജനന നിയന്ത്രണം; സംസ്ഥാനം സുപ്രിം കോടതിയെ സമീപിക്കും"
english_title: "wildlife birth control; The state will approach the Supreme Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90363/wildlife-birth-control-the-state-will-approach-the-supreme-court"
published_at: "2023-01-15T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c382e253da6_IMAGE-30.png"
keywords: []
---

# വന്യജീവികളുടെ ജനന നിയന്ത്രണം; സംസ്ഥാനം സുപ്രിം കോടതിയെ സമീപിക്കും

> **Lead Summary:** വന്യജീവികളുടെ ജനന നിയന്ത്രണത്തിനുള്ള നടപടികൾക്ക് സാധ്യത തേടി സംസ്ഥാന സർക്കാർ സുപ്രിം കോടതിയെ സമീപിക്കും.

## Article Content

വന്യജീവികളുടെ ജനന നിയന്ത്രണത്തിനുള്ള നടപടികൾക്ക് സാധ്യത തേടി സംസ്ഥാന സർക്കാർ സുപ്രിം കോടതിയെ സമീപിക്കും.

ഹർജി സമർപ്പിക്കുന്നതിന് മുന്നോടിയായി നിയമോപദേശം തേടിയിട്ടുണ്ട്. ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം നിരന്തരം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് സർക്കാരിൻറെ ഈ പുതിയ നീക്കം.

നിയമോപദേശം ലഭിച്ചു കഴിഞ്ഞാലുടൻ സുപ്രിം കോടതിയിൽ ഹർജി ഫയൽ ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90363/wildlife-birth-control-the-state-will-approach-the-supreme-court)