---
title: "വയനാട് പൊൻമുടിക്കോട്ടയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാൻ വനം വകുപ്പ് ഊര്‍ജിത ശ്രമം തുടരുന്നു."
english_title: "The forest department continues its efforts to catch the tiger that killed the domestic animals."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90371/the-forest-department-continues-its-efforts-to-catch-the-tiger-that-killed-the-domestic-animals"
published_at: "2023-01-15T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c38b838ce58_tiger-ponmudikkotta.jpg.image.845.440.jpg"
keywords: []
---

# വയനാട് പൊൻമുടിക്കോട്ടയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാൻ വനം വകുപ്പ് ഊര്‍ജിത ശ്രമം തുടരുന്നു.

> **Lead Summary:** **പൊൻമുടിക്കോട്ട:** വയനാട് പൊൻമുടിക്കോട്ടയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാൻ വനം വകുപ്പ് ഊര്‍ജിത ശ്രമം തുടരുന്നു. ഇതിനായി കൃഷ്ണഗിരിയിൽ അക്രമകാരിയായ കടുവയെ പിടികൂടിയ അതേ സ്ഥലത്ത് വീണ്ടും കൂട് സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവിയിൽ നിന്ന് അടുത്തിടെ കടുവയുടെ ദൃശ്യം ലഭിച്ചിരുന്നു.

## Article Content

**പൊൻമുടിക്കോട്ട:** വയനാട് പൊൻമുടിക്കോട്ടയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാൻ വനം വകുപ്പ് ഊര്‍ജിത ശ്രമം തുടരുന്നു. ഇതിനായി കൃഷ്ണഗിരിയിൽ അക്രമകാരിയായ കടുവയെ പിടികൂടിയ അതേ സ്ഥലത്ത് വീണ്ടും കൂട് സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവിയിൽ നിന്ന് അടുത്തിടെ കടുവയുടെ ദൃശ്യം ലഭിച്ചിരുന്നു.

പൊൻമുടിക്കോട്ട, മങ്കൊമ്പ് എന്നിവിടങ്ങളിൽ ഒന്നിലേറെ കടുവകളുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ വിവിധയിടങ്ങളിലായി വനം വകുപ്പ് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു. ബത്തേരി കരടിമൂലയിലും വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല

ഇന്നലെ മാനന്തവാടി പിലാക്കാവിൽ പശുവിനെ ആക്രമിച്ചു കൊന്നതും കടുവയാണെന്നാണ് നിഗമനം. ഇവിടെയും വനം വകുപ്പ് തിരച്ചിൽ തുടരും. വനത്തോട് ചേർന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. മുൻപും ഇതേ സ്ഥലത്ത് കടുവ പശുക്കളെ പിടികൂടിയിട്ടുണ്ടെന്ന് കർഷകർ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90371/the-forest-department-continues-its-efforts-to-catch-the-tiger-that-killed-the-domestic-animals)