---
title: "ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി"
english_title: "Conducted Ayurveda medical camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90428/conducted-ayurveda-medical-camp"
published_at: "2023-01-15T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3c43b334a9_Picsart_23-01-15_14-43-30-867.jpg"
keywords: []
---

# ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

> **Lead Summary:** **കേളകം**: ഗ്രാമപഞ്ചായത്ത് അടക്കത്തോട് ആയുർവേദ ആശുപത്രി ശാന്തിഗിരി 7ആം വാർഡിൽ രാമച്ചി ആദിവാസി കോളനിയിൽ മെഡിക്കൽ ക്യാമ്പ് നടത്തി.വേനൽ കടുക്കുന്നതോടെ പകർച്ച വ്യാധികൾ പിടിപെടാതിരിക്കാൻ മുന്നോടിയായി ആണ് കോളനികളിൽ ഇത്തരത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചത്. യാത്ര ബുദ്ധിമുട്ട് നേരിടുന്നതിനാൽ കോളനികളിൽ നിന്നും ആളുകൾ ആയുർവേദ ഡിസ്‌പെൻസറിയിൽ പൊതുവെ എത്താറില്ല.

## Article Content

**കേളകം**: ഗ്രാമപഞ്ചായത്ത് അടക്കത്തോട് ആയുർവേദ ആശുപത്രി ശാന്തിഗിരി 7ആം വാർഡിൽ രാമച്ചി ആദിവാസി കോളനിയിൽ മെഡിക്കൽ ക്യാമ്പ് നടത്തി.വേനൽ കടുക്കുന്നതോടെ പകർച്ച വ്യാധികൾ പിടിപെടാതിരിക്കാൻ മുന്നോടിയായി ആണ് കോളനികളിൽ ഇത്തരത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചത്. യാത്ര ബുദ്ധിമുട്ട് നേരിടുന്നതിനാൽ കോളനികളിൽ നിന്നും ആളുകൾ ആയുർവേദ ഡിസ്‌പെൻസറിയിൽ പൊതുവെ എത്താറില്ല.

ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും കൂടി ആണ് ഇത്തരത്തിൽ ക്യാമ്പ് നടത്തുന്നത്. ക്യാമ്പിന് കേളകം ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി,മെഡിക്കൽ ഓഫിസർ ഡോ:രശ്മി ജി. ആർ, ഡോ :സക്കീന കെ, ഫാർമസിസ്റ്റ് സ്നേഹ എം ജേക്കബ്, ജീവനക്കാരായ ലീലമണി എം എൻ, ലില്ലി റോബർട്ട്, പ്രൊമോട്ടർമാരായ, മദീന, ശ്രീജ, ആശ വർക്കർ സൗമ്യ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90428/conducted-ayurveda-medical-camp)