---
title: "പഞ്ചദിന പ്രഭാഷണത്തിന് നാദാപുരത്ത് നാളെ തുടക്കം"
english_title: "The five-day lecture will begin tomorrow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90468/the-five-day-lecture-will-begin-tomorrow"
published_at: "2023-01-15T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3fb5a7c1a3_IMG-20230115-WA0114.jpg"
keywords: []
---

# പഞ്ചദിന പ്രഭാഷണത്തിന് നാദാപുരത്ത് നാളെ തുടക്കം

> **Lead Summary:**  നാദാപുരം: 'തൗഹീദ്, രിസാലത്ത്, ആഖിറത്ത്' എന്ന പ്രമേയത്തിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് മുജീബ് വഹബിയുടെ ആറാം പഞ്ചദിന പ്രഭാഷണ പരമ്പര നാളെ ആരംഭിക്കും. കോമത്ത് കുഞ്ഞാലി ഹാജിയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് ആറ്റക്കോയ തങ്ങൾ ജാതിയേരി ഉദ്ഘാടനം ചെയ്യും. മുജീബ് വഹബിയുടെ ചോദ്യോത്തര സമാഹാരമായ 'ഉത്തരം' എന്ന കൃതി നാദാപുരം മുദരിസ് കെ.കെ.കുഞ്ഞാലി മുസ്‌ലിയാർ പ്രകാശനം നിർവ്വഹിക്കും.

## Article Content

 നാദാപുരം: 'തൗഹീദ്, രിസാലത്ത്, ആഖിറത്ത്' എന്ന പ്രമേയത്തിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് മുജീബ് വഹബിയുടെ ആറാം പഞ്ചദിന പ്രഭാഷണ പരമ്പര നാളെ ആരംഭിക്കും. കോമത്ത് കുഞ്ഞാലി ഹാജിയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് ആറ്റക്കോയ തങ്ങൾ ജാതിയേരി ഉദ്ഘാടനം ചെയ്യും. മുജീബ് വഹബിയുടെ ചോദ്യോത്തര സമാഹാരമായ 'ഉത്തരം' എന്ന കൃതി നാദാപുരം മുദരിസ് കെ.കെ.കുഞ്ഞാലി മുസ്‌ലിയാർ പ്രകാശനം നിർവ്വഹിക്കും.

20നു നടക്കുന്ന ബൈതുന്നൂർ വാർഷിക ആത്മീയ സദസ്സിന് എസ്.വൈ.എഫ്. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹാശിം ബാഫഖി തങ്ങൾ നേതൃത്വം നൽകും. 21നു സമാപന സമ്മേളനത്തിൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി മൗലാനാ നജീബ് മൗലവി പ്രഭാഷണം നടത്തും. നാദാപുരം പ്രസ് ഫോറം ഓഫിസിൽ നടന്ന വാർത്താ സമ്മേളനത്തിൽ മുഹമ്മദ് കോയ തങ്ങൾ ജാതിയേരി, മഹ്മൂദ് ആവുക്കൽ, സഈദ് ഫലാഹി ആവോലം, അബ്ദുൽ നാസർ കല്ലുമ്മൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90468/the-five-day-lecture-will-begin-tomorrow)