---
title: "ഭക്ഷ്യവിഷബാധയേറ്റ് നഴ്സിന്‍റെ മരണം: ഒളിവിലായിരുന്ന ഹോട്ടലുടമ അറസ്റ്റിൽ"
english_title: "Nurse's death; hotel owner arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90471/nurses-death-hotel-owner-arrested"
published_at: "2023-01-15T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4011daa77e_IMG-20230115-WA0125.jpg"
keywords: []
---

# ഭക്ഷ്യവിഷബാധയേറ്റ് നഴ്സിന്‍റെ മരണം: ഒളിവിലായിരുന്ന ഹോട്ടലുടമ അറസ്റ്റിൽ

> **Lead Summary:** കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിലായി. കോളറങ്ങള വീട്ടിൽ ലത്തീഫ് ആണ് അറസ്റ്റിലായത്. ബംഗളൂരുവിലെ കമ്മനഹള്ളിയിൽ ഒളിവിലായിരുന്നു ഇയാൾ. നേരത്തെ ഹോട്ടലിലെ പാചകക്കാരൻ മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു.

## Article Content

കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിലായി. കോളറങ്ങള വീട്ടിൽ ലത്തീഫ് ആണ് അറസ്റ്റിലായത്. ബംഗളൂരുവിലെ കമ്മനഹള്ളിയിൽ ഒളിവിലായിരുന്നു ഇയാൾ. നേരത്തെ ഹോട്ടലിലെ പാചകക്കാരൻ മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു.

തി​രു​വ​ന​ന്ത​പു​രം പ്ലാ​മു​ട്ടു​ക്ക​ട തോ​ട്ട​ത്തു​വി​ളാ​ക​ത്ത് വി​നോ​ദ്കു​മാ​റി​ന്‍റെ ഭാ​ര്യ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സ്ഥി​രോ​ഗ​വി​ഭാ​ഗ​ത്തി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം ന​ഴ്സി​ങ്​ ഓ​ഫി​സ​റു​മാ​യ ര​ശ്മി​രാ​ജാ​ണ്​ (32) ലത്തീഫിന്‍റെ പാർക്ക് ഹോട്ടലിൽനിന്ന് കഴിച്ച ഭക്ഷണത്തിൽനിന്ന് വിഷബാധയേറ്റ് മരിച്ചത്.

ഹോ​ട്ട​ൽ പാ​ർ​ക്കി​ൽനി​ന്ന് ഓ​ർ​ഡ​ർ ചെ​യ്ത് വ​രു​ത്തി​യ അ​ൽ​ഫാം ര​ശ്മി ക​ഴി​ച്ചി​രു​ന്ന​താ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ഭ​ക്ഷ​ണം ക​ഴി​ച്ച് ഏ​റെ വൈ​കാ​തെ ഛർ​ദി​യും വ​യ​റി​ള​ക്ക​വും ഉ​ണ്ടാ​യി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടിയ രശ്മിയെ പി​ന്നീ​ട്​ ഐ.​സി.​യു​വി​ലും വെ​ന്‍റി​ലേ​റ്റ​റി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മ​ര​ണം ഭ​ക്ഷ്യ​വി​ഷ​ബാ​ധ മൂ​ല​മാണെന്ന് രാ​സ​പ​രി​ശോ​ധ​ന ഫ​ലത്തിലും വ്യക്തമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90471/nurses-death-hotel-owner-arrested)