---
title: "പായം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ ശുചീകരണ പ്രവർത്തി നടത്തി."
english_title: "Public cleaning work was conducted under the leadership of Payam Panchayat."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90536/public-cleaning-work-was-conducted-under-the-leadership-of-payam-panchayat"
published_at: "2023-01-16T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4b3705b1ed_ad.jpeg"
keywords: []
---

# പായം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ ശുചീകരണ പ്രവർത്തി നടത്തി.

> **Lead Summary:** **ഇരിട്ടി: **പായം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ ശുചീകരണ പ്രവർത്തി നടത്തി. പഞ്ചായത്തിലെ 18 വാർഡുകളിലും ടൗണുകളിലുമായി നടന്ന ശുചികരണ പ്രവർത്തികൾക്ക് പഞ്ചായത്തധികൃതരും കുടുംബശ്രീ, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.

## Article Content

**ഇരിട്ടി: **പായം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ ശുചീകരണ പ്രവർത്തി നടത്തി. പഞ്ചായത്തിലെ 18 വാർഡുകളിലും ടൗണുകളിലുമായി നടന്ന ശുചികരണ പ്രവർത്തികൾക്ക് പഞ്ചായത്തധികൃതരും കുടുംബശ്രീ, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.

ശുചീകരണ പ്രവർത്തിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഇരിട്ടി പാലത്തിന് സമീപത്ത് വച്ച് പായം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി നിർവഹിച്ചു. വാർഡ് മെമ്പർ കുഞ്ഞൂഞ്ഞ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി എ. ജി. സുഭാഷ്, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ സിന്ധു രാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വനജ തുടങ്ങിയവരും തൊഴിലുറപ്പ് പ്രവർത്തകരും പരിപാടികൾ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90536/public-cleaning-work-was-conducted-under-the-leadership-of-payam-panchayat)