---
title: "കുട്ടമത്ത് സ്മാരക സമിതി അവാര്‍ഡ് കവി മാധവന്‍ പുറച്ചേരിക്ക്"
english_title: "Kuttamath Memorial Committee Award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9054/kuttamath-memorial-committee-award"
published_at: "2021-11-05T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6184fc41ea72e_IMG-20211105-WA0026.jpg"
keywords: []
---

# കുട്ടമത്ത് സ്മാരക സമിതി അവാര്‍ഡ് കവി മാധവന്‍ പുറച്ചേരിക്ക്

> **Lead Summary:** ചെറുവത്തൂരിലെ മഹാകവി കുട്ടമത്ത് സ്മാരക സമിതി ഏര്‍പ്പെടുത്തിയ മഹാകവി കുട്ടമത്ത് അവാര്‍ഡിന് പ്രശസ്ത കവി മാധവന്‍ പുറച്ചേരി അര്‍ഹനായി. അവാര്‍ഡ് തുകയായ 10000 രൂപയും പ്രശസ്ത ശില്പി കാനായികുഞ്ഞി രാമന്‍ തയ്യാറാക്കിയ ശില്പവുമാണ് അവാര്‍ഡ് ജേതാവിന് നല്‍കുന്നത്. 2020 സപ്തംബറിനും 2021 ആഗസ്ത് മാസത്തിനുമിടയില്‍ മലയാളത്തിലെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകൃതമായ കവിതകളാണ് അവാര്‍ഡിനായി പരിഗണിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നുമായി എഴുപത്തി രണ്ട് അപേക്ഷകളാണ് ലഭിച്ചത്.

## Article Content

ചെറുവത്തൂരിലെ മഹാകവി കുട്ടമത്ത് സ്മാരക സമിതി ഏര്‍പ്പെടുത്തിയ മഹാകവി കുട്ടമത്ത് അവാര്‍ഡിന് പ്രശസ്ത കവി മാധവന്‍ പുറച്ചേരി അര്‍ഹനായി. അവാര്‍ഡ് തുകയായ 10000 രൂപയും പ്രശസ്ത ശില്പി കാനായികുഞ്ഞി രാമന്‍ തയ്യാറാക്കിയ ശില്പവുമാണ് അവാര്‍ഡ് ജേതാവിന് നല്‍കുന്നത്. 2020 സപ്തംബറിനും 2021 ആഗസ്ത് മാസത്തിനുമിടയില്‍ മലയാളത്തിലെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകൃതമായ കവിതകളാണ് അവാര്‍ഡിനായി പരിഗണിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നുമായി എഴുപത്തി രണ്ട് അപേക്ഷകളാണ് ലഭിച്ചത്.

പ്രശസ്ത നിരൂപകനും സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതിയംഗവുമായ ഇ.പി. രാജഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള നാലംഗ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി കെ.പി. മോഹനന്‍, പശസ്ത കവി റഫീഖ് അഹമ്മദ്, സാഹിത്യകാരിയും നിരൂപകയുമായ ഡോ.ശാരദക്കുട്ടി എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

2021 നവംബര്‍ 14ന് വൈകുന്നേരം 5 മണിക്ക് കുട്ടമത്ത് പൊന്മാലത്ത് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രശസ്ത കവിയും കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതിയംഗവുമായ ആലങ്കോട് ലീലാകൃഷ്ണന്‍ അവാര്‍ഡ് വിതരണം നിര്‍വ്വഹിക്കും. ഇ.പി.രാജഗോപാലന്‍ മാസ്റ്റര്‍ കവി പരിചയവും മുഖ്യപ്രഭാഷണവും നടത്തും. മഹാകവി കുട്ടമത്ത് സ്മാരക സമിതി പ്രസിഡന്റ് ഡോ.പി.വി.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ.വി. മനോജ് സ്വാഗതമാശംസിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9054/kuttamath-memorial-committee-award)