---
title: "കടുവ ആക്രമണത്തിൽ മരിച്ച കർഷകനെ ചികിത്സിച്ചതില്‍ വീഴ്ച സംഭവിച്ചുവെന്ന ആരോപണം ആവർത്തിച്ച് കുടുംബം"
english_title: "Failed to treat farmer who died in tiger attack"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90581/failed-to-treat-farmer-who-died-in-tiger-attack"
published_at: "2023-01-16T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4ece3ed389_Picsart_23-01-16_11-43-11-236.jpg"
keywords: []
---

# കടുവ ആക്രമണത്തിൽ മരിച്ച കർഷകനെ ചികിത്സിച്ചതില്‍ വീഴ്ച സംഭവിച്ചുവെന്ന ആരോപണം ആവർത്തിച്ച് കുടുംബം

> **Lead Summary:** **വയനാട്**: കടുവ ആക്രമണത്തിൽ മരിച്ച കർഷകനെ ചികിത്സിച്ചതില്‍ വീഴ്ച സംഭവിച്ചുവെന്ന ആരോപണം ആവർത്തിച്ച് മരിച്ച കർഷകന്റെ കുടുംബം. വയനാട് മെഡിക്കൽ കോളജിൽ നല്ല ഡോക്ടറോ നേഴ്സോ ഉണ്ടായിരുന്നില്ല.

## Article Content

**വയനാട്**: കടുവ ആക്രമണത്തിൽ മരിച്ച കർഷകനെ ചികിത്സിച്ചതില്‍ വീഴ്ച സംഭവിച്ചുവെന്ന ആരോപണം ആവർത്തിച്ച് മരിച്ച കർഷകന്റെ കുടുംബം. വയനാട് മെഡിക്കൽ കോളജിൽ നല്ല ഡോക്ടറോ നേഴ്സോ ഉണ്ടായിരുന്നില്ല.

കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോകാൻ ഐ.സി.യു ആംബുലൻസ് ലഭിച്ചില്ലെന്നും കർഷകന്റെ മകൾ പറഞ്ഞു. തോമസിന്റെ മരണത്തിൽ അനുശോചനം അറിയിക്കാൻ വിളിച്ച രാഹുൽഗാന്ധിയോടും കുടുംബം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

ജില്ലാ ആശുപത്രിയുടെ ബോർഡ് മാറ്റി മെഡിക്കൽ കോളജ് എന്നാക്കിയതൊഴിച്ചാൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ കാലങ്ങളായി വ്യക്തമാക്കുന്നത്. ഇപ്പോഴും അത്യാവശ്യഘട്ടം വന്നാൽ കോഴിക്കോട് മെഡിക്കൽ കോളജിനെയാണ് ആശ്രയിക്കുന്നത്.

തോമസിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുമ്പോ ഐസിയു സൗകര്യമുള്ള ആംബുലൻസ് പോലും നൽകിയിരുന്നില്ലെന്നും കുടുംബം പറയുന്നു. അതേസമയം വന്യമൃഗശല്യം രൂക്ഷമായ വയനാട്ടില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷിയോഗം നടക്കും.മന്ത്രി എ.കെ ശശീന്ദ്രനും, വനംവകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90581/failed-to-treat-farmer-who-died-in-tiger-attack)