---
title: "കാർഷിക മേഖലയിൽ ഒരു ലക്ഷംതൊഴിൽദാന പദ്ധതി ആനുകൂല്യം ലഭിക്കാത്ത ഗുണഭോക്തൃ വിഹിതം അടച്ച കർഷകർ വിഷമവൃത്തത്തിൽ "
english_title: "Farmers who have paid beneficiary share are in trouble"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90651/farmers-who-have-paid-beneficiary-share-are-in-trouble"
published_at: "2023-01-16T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c528da07f0f_IMG-20230116-WA0100.jpg"
keywords: []
---

# കാർഷിക മേഖലയിൽ ഒരു ലക്ഷംതൊഴിൽദാന പദ്ധതി ആനുകൂല്യം ലഭിക്കാത്ത ഗുണഭോക്തൃ വിഹിതം അടച്ച കർഷകർ വിഷമവൃത്തത്തിൽ 

> **Lead Summary:** **പേരാവൂർ**: 1994 ൽ സർക്കാർ ആവിഷ്കരിച്ച കർഷിക മേഖലയിൽ ഒരു ലക്ഷം തൊഴിൽദാന പദ്ധതി പ്രകാരം 28 വർഷം മുൻമ്പ് ഗുണഭോക്തൃ വിഹിതം അടച്ച് അനുകൂല്യത്തിനായി കാത്തിരിക്കുന്ന കർഷകർ നിരാശയിൽ. 28 വർഷം മുൻപ് ഗുണഭോക്‌തൃ വിഹിതം അടച്ചവരാണ് അർഹതപ്പെട്ട ആനുകൂല്യത്തിനായി നാലു വർഷമായി കൃഷി ഭവനുകളിൽ അപേക്ഷ നൽകി കാത്തിരിക്കുന്നത്.

## Article Content

**പേരാവൂർ**: 1994 ൽ സർക്കാർ ആവിഷ്കരിച്ച കർഷിക മേഖലയിൽ ഒരു ലക്ഷം തൊഴിൽദാന പദ്ധതി പ്രകാരം 28 വർഷം മുൻമ്പ് ഗുണഭോക്തൃ വിഹിതം അടച്ച് അനുകൂല്യത്തിനായി കാത്തിരിക്കുന്ന കർഷകർ നിരാശയിൽ. 28 വർഷം മുൻപ് ഗുണഭോക്‌തൃ വിഹിതം അടച്ചവരാണ് അർഹതപ്പെട്ട ആനുകൂല്യത്തിനായി നാലു വർഷമായി കൃഷി ഭവനുകളിൽ അപേക്ഷ നൽകി കാത്തിരിക്കുന്നത്.

പദ്ധതി പ്രകാരം കർഷകർക്ക് പ്രഖ്യാപിച്ച ആനുകുല്യങ്ങൾ എല്ലാം ഇല്ലാതായതിനൊപ്പം 60 വയസ് പൂർത്തിയായവർക്ക് പദ്ധതി പ്രകാരം ലഭിക്കേണ്ട പെൻഷൻ പോലും ലഭിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ. മരണമടഞ്ഞ കർഷകരുടെ ആശ്രിതർക്കുള്ള അനുകൂല്യം പോലും നാലു വർഷമായി പരിഗണിച്ചിട്ടില്ല. യുവതി, യുവാക്കളായ കർഷകർക്ക് കാർഷിക മേഖലയിൽ ഒരു ലക്ഷം തൊഴിൽ ദാന പദ്ധതിയായിരുന്നു അന്നത്തെ സർക്കാർ നടപ്പിലാക്കിയത്.

പദ്ധതിയിൽ ചേരുന്ന കർഷകൻ ഒറ്റത്തവണ 1110 രൂപ അടച്ചാൽ 60 വയസ് പൂർത്തിയാകുമ്പോൾ പ്രതിമാസം 1000രൂപ പെൻഷനും, 30,000രൂപ മുതൽ 60,000രൂപ വരെ സബ്‌സീഡിയും, മരണാനന്തരം കുടുംബത്തിനും അവകാശിക്കും ഒരോ ലക്ഷം രൂപ വീതവും ലഭിക്കുന്നതായിരുന്നു പദ്ധതി. നാലു വർഷമായി പെൻഷനും സബ്‌സീഡിക്കും കൃഷിഭവനുകളിൽ അപേക്ഷ നൽകിയ കർഷകരാണ് ആനുകൂല്യത്തിനായി കാത്തിരിക്കുന്നത് .കണ്ണൂർജില്ലയിൽ 8000-ൽ അധികംപേർ പദ്ധതിയിൽ അംഗങ്ങളായിരുന്നു.

സംസ്ഥാനത്ത് 87,000പേർ ഗുണഭോക്തൃ വിഹിതം അടച്ചിട്ടുണ്ട്. ആറുപത് വയസ് പൂർത്തിയാകുന്നതിന് മുൻമ്പ് മരണമടയുന്ന കർഷകന് ഒരുലക്ഷം രൂപയും ലഭിക്കേണ്ടതാണ്. ഇങ്ങനെ മരണമടഞ്ഞ കർഷകരുടെ അവകാശികളിൽ നിന്നുള്ള അപേക്ഷകൾ പോലും പരിഗണിക്കുന്നില്ല. കർഷകർ ആനുകൂല്യത്തിന് അവരുടെ മേഖലയിലെ കൃഷി ഭവൻ മുഖാന്തരമാണ് അപേക്ഷിക്കുന്നത്. അപേക്ഷകൾ മാസങ്ങളോളം കൃഷി ഭവനുകളിലും പിന്നീട് പ്രിൻസിപ്പൽ കൃഷി ഓഫീസുകളിലും കെട്ടികിടക്കുകയാണെന്നാണ് കർഷകർ പറയുന്നത്.

കർഷകരിൽ നിന്നും മുൻകൂറായി സ്വീകരിച്ച പണം 100 കോടിയിലധികം രൂപ പ്രസ്തുത പദ്ധതിയുടെ അക്കൗണ്ടിൽ ഉണ്ടെന്നാണ് വിവരാവകാശ രേഖ മുഖേന കർഷകർക്ക് കിട്ടിയ മറുപടി. ഇതിൽ നിന്നുള്ള പണം ലഭ്യമാക്കുതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കാണിച്ച് കർഷകർ കൃഷി മന്ത്രിക്ക് നേരിട്ടും നിവേദനം നൽകിയിരുന്നു.

തൊഴിദാന പദ്ധതിയിൽ അംഗങ്ങളായ കർഷകരെ കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും ബാങ്കിന്റെയും കൃഷിയുമായി ബന്ധപ്പെട്ട സമിതികളിൽ അംഗങ്ങളാക്കിയിരുന്നു. തുടക്കത്തിൽ ഉണ്ടായിരുന്ന പ്രതിനിധ്യം ഇപ്പോൾ ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് സബ്‌സീഡി ലഭ്യമാകുന്ന പദ്ധതികളിലും തൊഴിൽദാന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് മുൻഗണന നൽകുന്നില്ല.

ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് ചില പദ്ധതികളിൽ തൊഴിൽദാന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് മുൻഗണനലഭിച്ചിരുന്നു. പിന്നീട് ഒരു പദ്ധതിയും ഉണ്ടായിട്ടില്ലെന്നാണ് കർഷകർപറയുന്നത്. ആനുകൂല്യം ലഭിക്കുന്നതിനുമായി സമരത്തിനിറങ്ങാനാണ് തീരുമാനമെന്ന് ഒരു ലക്ഷം യുവ കർഷക സമിതി ജില്ലാ പ്രസിഡന്റ് മാത്യു കൊച്ചുതറയിൽ പറഞ്ഞു. 28 വർഷം മുൻമ്പ് പ്രഖ്യാപിച്ച 1000രൂപ പെൻഷൻ5000 രൂപയാക്കി ഉയർത്തണമെന്നും, കർഷകർക്ക് നഷ്ടപ്പെട്ട പ്രതിനിധ്യം കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സമിതികളിലും പുനസ്ഥാപിക്കണമെന്നും , സബ്‌സിഡി 30,000രൂപയിൽ നിന്നും ഒരു ലക്ഷം രൂപയായും മരണാനന്തര സഹായം 2ലക്ഷം രൂപയും ഉയർത്തണമെന്നും മാത്യു കൊച്ചുതറയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90651/farmers-who-have-paid-beneficiary-share-are-in-trouble)