---
title: "മലയോരത്ത് തീ പിടുത്തം തുടർക്കഥയാകുന്നു: ഇരിക്കൂർ മണ്ഡലത്തിൽ അഗ്നി രക്ഷാ നിലയം ആരംഭിക്കാത്തതിനാൽ ഓടിത്തളരുകയാണ് തളിപ്പറമ്പ് നിലയത്തിലെ രക്ഷാപ്രവർത്തകർ"
english_title: "Irikoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90671/irikoor"
published_at: "2023-01-16T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c541b72c54e_Screenshot_20230116-175042_WhatsApp.jpg"
keywords: []
---

# മലയോരത്ത് തീ പിടുത്തം തുടർക്കഥയാകുന്നു: ഇരിക്കൂർ മണ്ഡലത്തിൽ അഗ്നി രക്ഷാ നിലയം ആരംഭിക്കാത്തതിനാൽ ഓടിത്തളരുകയാണ് തളിപ്പറമ്പ് നിലയത്തിലെ രക്ഷാപ്രവർത്തകർ

> **Lead Summary:** ഇരിക്കൂർ മണ്ഡലത്തിൽ അഗ്നി രക്ഷാ നിലയം ആരംഭിക്കാത്തതിനാൽ ഓടിത്തളരുകയാണ് തളിപ്പറമ്പ് നിലയത്തിലെ രക്ഷാപ്രവർത്തകർ. തണുപ്പും ചൂടും മാറി മാറി വന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥയിൽ പകൽ സമയങ്ങളിലെ കടുത്ത ചൂടിൽ മലയോരത്തെ തോട്ടങ്ങളിൽ തീ പടർന്നു പിടിക്കുകയാണ്. 20 കിലോ മീറ്ററിൽ അപ്പുറത്തുള്ള തളിപ്പറമ്പിൽ നിന്നും രക്ഷാപ്രവർത്തകർ ഓടി എത്തുമ്പോഴേക്കും തീ പിടുത്തത്തിൽ എല്ലാം ചാരമായി കഴിയുകയും ചെയ്യും. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം ശ്രീകണ്ഠാപുരത്തിൻ്റെ രണ്ട് ഭാഗങ്ങളിൽ വ്യത്യസ്ഥ തീ പിടുത്തങ്ങളാണ് ഉണ്ടായത്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് തീ പിടുത്തങ്ങളും നിലയങ്ങളിൽ ഫോൺ ന്ദേശമായി എത്തിയത്. രണ്ടു യൂണിറ്റ് ഫയർ എഞ്ചിനുകൾ ഇതിനായി ഓടി എത്തി.

## Article Content

ഇരിക്കൂർ മണ്ഡലത്തിൽ അഗ്നി രക്ഷാ നിലയം ആരംഭിക്കാത്തതിനാൽ ഓടിത്തളരുകയാണ് തളിപ്പറമ്പ് നിലയത്തിലെ രക്ഷാപ്രവർത്തകർ. തണുപ്പും ചൂടും മാറി മാറി വന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥയിൽ പകൽ സമയങ്ങളിലെ കടുത്ത ചൂടിൽ മലയോരത്തെ തോട്ടങ്ങളിൽ തീ പടർന്നു പിടിക്കുകയാണ്. 20 കിലോ മീറ്ററിൽ അപ്പുറത്തുള്ള തളിപ്പറമ്പിൽ നിന്നും രക്ഷാപ്രവർത്തകർ ഓടി എത്തുമ്പോഴേക്കും തീ പിടുത്തത്തിൽ എല്ലാം ചാരമായി കഴിയുകയും ചെയ്യും. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം ശ്രീകണ്ഠാപുരത്തിൻ്റെ രണ്ട് ഭാഗങ്ങളിൽ വ്യത്യസ്ഥ തീ പിടുത്തങ്ങളാണ് ഉണ്ടായത്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് തീ പിടുത്തങ്ങളും നിലയങ്ങളിൽ ഫോൺ ന്ദേശമായി എത്തിയത്. രണ്ടു യൂണിറ്റ് ഫയർ എഞ്ചിനുകൾ ഇതിനായി ഓടി എത്തി.

ഇരിട്ടി - ശ്രീകണ്ഠാപുരം സംസ്ഥാന പാതയിൽ മടമ്പത്തെ പാതയോരത്താണെങ്കിൽ രണ്ടാമത്തേത് ചെങ്ങളായി - ശ്രീകണ്ഠാപുരം അതിർത്ഥി പങ്കിടുത്ത കമ്യൂണിറ്റി ഹാൾ - അടുക്കം - നെടിയേങ്ങ റോഡിലെ ഏക്കറുകണക്കിന് റബ്ബർ തോട്ടങ്ങൾക്കാണ് തീ പിടിച്ചത്. വാഹന സൗകര്യങ്ങൾക്കു പോലും സാധ്യമല്ലാത്ത റോഡായതിനാൽ കിലോ മീറ്ററുകൾ സേനാംഗങ്ങൾ നടന്ന് എത്തിയാണ് തീ അണയ്ക്കൽ പ്രവർത്തി നടത്തിയത്. തീ പിടുത്തങ്ങളും അപകടങ്ങളും തുടർക്കഥയായ മലയോര മേഖലയ്ക്ക് രക്ഷാ നിലയത്തിൻ്റെ സേവനം ഇനിയും അകലയാണ്. ശ്രീകണ്ഠാപുരം ആസ്ഥാനമാക്കി നിലയം സ്ഥാപിക്കണമെന്ന ആവശ്യം ഇപ്പോഴും ഫയലുകളിൽ ഉറങ്ങുകയാണ്. നിലയത്തിന് സൗകര്യപ്രദമായ സ്ഥലങ്ങൾ കണ്ടെത്തിയിട്ടും തുടർനടപടികൾ ഒന്നും മുന്നോട്ട് പോകാത്തതിനെതിരെ പ്രതിഷേധവും ഉയരുകയാണ്. തളിപ്പറമ്പ് നിലയത്തിലെ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ കെ.വി. സഹദേവൻ്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർമാരായ രജീഷ് കുമാർ ടി.വി, ഗിരീഷ് പി.വി, രാജേന്ദ്രകുമാർ സി.പി, തോമസ് മാത്യു എന്നിവർ മടമ്പത്തും, ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സി.വി. ബാലചന്ദ്രൻ്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർമാരായ പ്രതീഷ് വി, അനൂപ് കെ.വി, നിമേഷ് പി, രവീന്ദ്രൻ സി.വി. എന്നിവർ കമ്യൂണിറ്റി ഹാൾ റോഡിലെ റബ്ബർ തോട്ടത്തിലെ തീ അണയ്ക്കൽ പ്രവർത്തനങ്ങളിൽ പങ്കുകാരായി. സേനാംഗങ്ങൾക്കൊപ്പം നാട്ടുകാരും തീ അണയ്ക്കാൻ ഒപ്പം ചേർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90671/irikoor)