---
title: "വൈത്തിരി ജനകീയ ഫെന്‍സിംഗ് ഉദ്ഘാടനം ചെയ്തു "
english_title: "Vaithiri inaugurated the public fencing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90693/vaithiri-inaugurated-the-public-fencing"
published_at: "2023-01-16T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c559e4b946a_brt31-28_copy.jpg"
keywords: []
---

# വൈത്തിരി ജനകീയ ഫെന്‍സിംഗ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **വൈത്തിരി:** വൈത്തിരി ഗ്രാമപഞ്ചായത്തിലെ ജനകീയ ഫെന്‍സിംഗിന്റെ ഒന്നാംഘട്ട പ്രവൃത്തി പൂര്‍ത്തീകരണ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.

## Article Content

**വൈത്തിരി:** വൈത്തിരി ഗ്രാമപഞ്ചായത്തിലെ ജനകീയ ഫെന്‍സിംഗിന്റെ ഒന്നാംഘട്ട പ്രവൃത്തി പൂര്‍ത്തീകരണ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.

ചുണ്ടേല്‍ ടൗണില്‍ നടന്ന ചടങ്ങില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി. വിജേഷ് അദ്ധ്യക്ഷത വഹിച്ചു. ടി.സിദ്ധീഖ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. ജനവാസമേഖലകളിലും കൃഷിയിടങ്ങളിലും കാട്ടാന ഉള്‍പ്പടെയുള്ള വന്യമൃഗ ങ്ങളുടെ ശല്യം തടയുന്നതിന്റെ ഭാഗമായി ചുണ്ടേല്‍ മുതല്‍ ലക്കിടി വരെയുള്ള 12 കിലോമീറ്റര്‍ ദൂരത്തിലാണ് ഫെന്‍സിംഗ് നിര്‍മ്മിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90693/vaithiri-inaugurated-the-public-fencing)