---
title: "ചിറക്കൽ റെയിൽവേ സ്റ്റേഷൻ കാടുകയറിയ നിലയിൽ"
english_title: "Chirakkal railway station in forest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90706/chirakkal-railway-station-in-forest"
published_at: "2023-01-16T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c565ccace0d_chiraykal_railway.jpg"
keywords: []
---

# ചിറക്കൽ റെയിൽവേ സ്റ്റേഷൻ കാടുകയറിയ നിലയിൽ

> **Lead Summary:** **ചിറക്കൽ :** ചിറക്കൽ റെയിൽവേ സ്റ്റേഷൻ കാടുകയറിയ നിലയിൽ. മുൻപ്‌ നാല് പാസഞ്ചറും രണ്ട് കോയമ്പത്തൂർ ഫാസ്റ്റും സ്റ്റേഷനിൽ നിർത്തിയിരുന്നു. കോവിഡിനുശേഷം രാവിലെ കണ്ണൂർ-മംഗളുരു മെമു വൈകിട്ട്‌ കണ്ണൂർ-ചെറുവത്തൂർ-ലോക്കൽ, രാത്രി മംഗളുരു-കണ്ണൂർ മെമു എന്നീ മൂന്ന്‌ വണ്ടികൾക്കാണ് സ്റ്റോപ്പ്. കാടുകയറിയതിനാൽ യാത്രക്കാർ പ്രയാസമനുഭവിക്കുകയാണ്‌.

## Article Content

**ചിറക്കൽ :** ചിറക്കൽ റെയിൽവേ സ്റ്റേഷൻ കാടുകയറിയ നിലയിൽ. മുൻപ്‌ നാല് പാസഞ്ചറും രണ്ട് കോയമ്പത്തൂർ ഫാസ്റ്റും സ്റ്റേഷനിൽ നിർത്തിയിരുന്നു. കോവിഡിനുശേഷം രാവിലെ കണ്ണൂർ-മംഗളുരു മെമു വൈകിട്ട്‌ കണ്ണൂർ-ചെറുവത്തൂർ-ലോക്കൽ, രാത്രി മംഗളുരു-കണ്ണൂർ മെമു എന്നീ മൂന്ന്‌ വണ്ടികൾക്കാണ് സ്റ്റോപ്പ്. കാടുകയറിയതിനാൽ യാത്രക്കാർ പ്രയാസമനുഭവിക്കുകയാണ്‌.

ഒരുകാലത്ത് ഫ്ലാഗ് സ്റ്റേഷനായിരുന്നു. വരുമാനം കുറഞ്ഞതിനാൽ റെയിൽവേ കൈയൊഴിഞ്ഞു. ചിറക്കൽ കൈത്തറി കേന്ദ്രങ്ങളിൽനിന്ന് തുണി കയറ്റിയയച്ചിരുന്നു. കൈത്തറി മേഖല തകർന്നതോടെയാണ് വരുമാനം നഷ്ടമായത്. കമ്മിഷൻ വ്യവസ്ഥയിലാണ് ടിക്കറ്റ് വിൽപ്പന. കോൺക്രീറ്റ് ഇരിപ്പിടമുണ്ടെങ്കിലും വൃത്തിയില്ല. പ്ലാറ്റ്ഫോം ഷെൽട്ടർ നിർമിച്ചെങ്കിലും അവിടെയും കാടാണ്. യാത്രക്കാർ ബഹളം കൂട്ടുമ്പോൾ അധികൃതർ കാടുവെട്ടും. രാത്രി സ്റ്റേഷൻപരിസരം ഇരുട്ടിലാണ്.

ഇവിടെ ഉയരവിളക്ക് സ്ഥാപിക്കണമെന്ന്‌ നാട്ടുകാർ സ്ഥലം എം.എൽ.എ. കെ.വി.സുമേഷിനെ അറിയിച്ചിട്ടുണ്ട്. പരിഗണിക്കാമെന്ന് മറുപടിയും ലഭിച്ചു. പരിസരത്തെ ഫുട്‌ഓവർ ബ്രിഡ്ജിൽ ആരും കയറിയിറങ്ങാറില്ല. ലൈറ്റുമില്ല. അവഗണനയ്ക്കെതിരെ സമരപരിപാടികൾക്കുള്ള തീരുമാനത്തിലാണ് യാത്രക്കാർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90706/chirakkal-railway-station-in-forest)