---
title: "ഏമ്പേറ്റ് ദേശീയപാതയിലെ കിണറും പമ്പ് ഹൗസും പൊളിച്ചുത്തുടങ്ങി."
english_title: "Demolition of well and pump house on Ambate National Highway has started."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90708/demolition-of-well-and-pump-house-on-ambate-national-highway-has-started"
published_at: "2023-01-16T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c566cf60641_image_(8).jpg"
keywords: []
---

# ഏമ്പേറ്റ് ദേശീയപാതയിലെ കിണറും പമ്പ് ഹൗസും പൊളിച്ചുത്തുടങ്ങി.

> **Lead Summary:** **പരിയാരം : **കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും ആസ്പത്രി സമുച്ചയത്തിലും ആദ്യകാലംമുതൽ ജലവിതരണം നടത്തിവരുന്ന ഏമ്പേറ്റ് ദേശീയപാതയിലെ കിണറും പമ്പ് ഹൗസും പൊളിച്ചുത്തുടങ്ങി.

## Article Content

**പരിയാരം : **കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും ആസ്പത്രി സമുച്ചയത്തിലും ആദ്യകാലംമുതൽ ജലവിതരണം നടത്തിവരുന്ന ഏമ്പേറ്റ് ദേശീയപാതയിലെ കിണറും പമ്പ് ഹൗസും പൊളിച്ചുത്തുടങ്ങി.

ദേശീയപാതാവികസനത്തിന്റെ ഭാഗമായാണ് കിണറും കെട്ടിടവും നീക്കുന്നത്. മെഡിക്കൽ കോളേജിലേക്ക്‌ അടുത്തകാലം വരെ ഇവിടെനിന്ന് വെള്ളം പമ്പുചെയ്തിരുന്നു. 60 വർഷം മുൻപ് പരിയാരം ടി.ബി. സാനിട്ടോറിയം ആസ്പത്രിയിലേക്ക് ജലവിതരണത്തിന് നിർമിച്ചതാണ് ഈ കിണറും പമ്പ് ഹൗസും. തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്കും ആസ്പത്രി സമുച്ചയത്തിലേക്കും ഇവിടെനിന്ന് വെള്ളമെത്തിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90708/demolition-of-well-and-pump-house-on-ambate-national-highway-has-started)