---
title: "തോമസിന്റെ വീട്ടില്‍ സാന്ത്വനവുമായി മന്ത്രി എ.കെ ശശീന്ദ്രന്‍"
english_title: "Minister AK Saseendran consoled Thomas at his home"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90711/minister-ak-saseendran-consoled-thomas-at-his-home"
published_at: "2023-01-16T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c569462220f_brt31-28.jpg"
keywords: []
---

# തോമസിന്റെ വീട്ടില്‍ സാന്ത്വനവുമായി മന്ത്രി എ.കെ ശശീന്ദ്രന്‍

> **Lead Summary:** **മാനന്തവാടി**: കടുവയുടെ ആക്രമണത്തിനിരയായി മരണമടഞ്ഞ മാനന്തവാടി പുതുശ്ശേരി പള്ളിപ്പുറത്ത് തോമസിന്റെ വീട്ടില്‍ സാന്ത്വനമായി വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എത്തി. വൈകുന്നേരം അഞ്ച് മണിയോടെയാണ് മന്ത്രി വീട്ടിലെത്തിയത്.

## Article Content

**മാനന്തവാടി**: കടുവയുടെ ആക്രമണത്തിനിരയായി മരണമടഞ്ഞ മാനന്തവാടി പുതുശ്ശേരി പള്ളിപ്പുറത്ത് തോമസിന്റെ വീട്ടില്‍ സാന്ത്വനമായി വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എത്തി. വൈകുന്നേരം അഞ്ച് മണിയോടെയാണ് മന്ത്രി വീട്ടിലെത്തിയത്.

തോമസിന്റെ ഭാര്യ സിനിയെയും മക്കളായ സോജനെയും സോനയെയും തോമസിന്റെ കുടുംബാംഗങ്ങളെയും മന്ത്രി ആശ്വസിപ്പിച്ചു.

പ്രദേശത്ത് നൈറ്റ് പട്രോളിംഗ് ഊര്‍ജിതമാക്കുമെന്നും കുടുംബത്തിന് ആവശ്യമായ കൗണ്‍സലിംഗ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. തോമസിന്റെ ഭാര്യ സിനി വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മന്ത്രിക്ക് സമര്‍പ്പിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90711/minister-ak-saseendran-consoled-thomas-at-his-home)