---
title: " കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി​ക്കു​ക​യാ​ണ് ലക്ഷ്യം; മ​ന്ത്രി ആ​ന്റ​ണി രാ​ജു."
english_title: "The goal is to bring KSRTC buses home; Minister Anthony Raju."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90738/the-goal-is-to-bring-ksrtc-buses-home-minister-anthony-raju"
published_at: "2023-01-17T05:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c5e3fcb61b7_The-Sultan-Of-Nilgiris-3.JPG"
keywords: []
---

#  കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി​ക്കു​ക​യാ​ണ് ലക്ഷ്യം; മ​ന്ത്രി ആ​ന്റ​ണി രാ​ജു.

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം:** കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഇ​തി​നു​വേ​ണ്ടി​യാ​ണ് ഫീ​ഡ​ർ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ച​തെ​ന്നും മ​ന്ത്രി ആ​ന്റ​ണി രാ​ജു. ന​ഗ​ര​ത്തി​ൽ ആ​രം​ഭി​ച്ച ഫീ​ഡ​ർ സ​ർ​വി​സ് ഉ​ദ്​​ഘാ​ട​നം ചെയ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

## Article Content

**തി​രു​വ​ന​ന്ത​പു​രം:** കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഇ​തി​നു​വേ​ണ്ടി​യാ​ണ് ഫീ​ഡ​ർ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ച​തെ​ന്നും മ​ന്ത്രി ആ​ന്റ​ണി രാ​ജു. ന​ഗ​ര​ത്തി​ൽ ആ​രം​ഭി​ച്ച ഫീ​ഡ​ർ സ​ർ​വി​സ് ഉ​ദ്​​ഘാ​ട​നം ചെയ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​ഗ​ര​ത്തി​ലെ ഇ​ട​റോ​ഡു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും റെ​സി​ഡ​​ൻ​റ്​​സ് ഏ​രി​യ​ക​ളി​ൽ ഉ​ള്ള​വ​ർ​ക്കും ബ​സ്​ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പെ​രു​കു​ന്ന പ്ര​വ​ണ​ത കൂ​ടി വ​രു​ക​യാ​ണ്. കോ​വി​ഡിനു ശേ​ഷം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ഉ​ണ്ടാ​യ പെ​രു​പ്പം ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് ഫീ​ഡ​ർ സ​ർ​വി​സു​ക​ൾ.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​തി​നേ​ക്കാ​ൾ ലാ​ഭ​ക​ര​മാ​ണ് പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ലെ യാ​ത്ര. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മി​ല്ലാ​താ​യാ​ൽ സ്വ​കാ​ര്യ​മേ​ഖ​യി​ൽ അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന അ​വ​സ്ഥ​വ​രും. കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ പു​തു​താ​യി ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ വ​രു​മ്പോ​ൾ ഫീ​ഡ​ർ സ​ർ​വി​സു​ക​ളി​ൽ കൂ​ടെ ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90738/the-goal-is-to-bring-ksrtc-buses-home-minister-anthony-raju)