---
title: " താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ട​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ കേ​സെ​ടു​ത്തു."
english_title: "A man died in the accident in Churat. Cash commission took the case."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90739/a-man-died-in-the-accident-in-churat-cash-commission-took-the-case"
published_at: "2023-01-17T05:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c5e539e1e02_cvgv.jpg"
keywords: []
---

#  താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ട​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ കേ​സെ​ടു​ത്തു.

> **Lead Summary:** **കോ​ഴി​ക്കോ​ട്:** തെ​ങ്ങു വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ ആ​ൾ താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ട​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ കേ​സെ​ടു​ത്തു.

## Article Content

**കോ​ഴി​ക്കോ​ട്:** തെ​ങ്ങു വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ ആ​ൾ താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ട​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ കേ​സെ​ടു​ത്തു.

ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള പ്രാ​യോ​ഗി​ക മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

15 ദി​വ​സ​ത്തി​ന​കം പ്രാ​യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണം. കേ​സ് ഫെ​ബ്രു​വ​രി 21ന് ​പ​രി​ഗ​ണി​ക്കും. വീ​ടി​നു സ​മീ​പം​നി​ന്ന തെ​ങ്ങ് മു​റി​ച്ചു​മാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് എ​രി​യ​പ്പ​ള്ളി നെ​ല്ലി​മ​ണ്ണി​ൽ രാ​ജ​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. മ​ലാ​പ്പ​റ​മ്പ് സ്വ​ദേ​ശി പി.​ഐ. ജോ​ൺ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ചു​രം റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യാ​നു​സ​ര​ണം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് പ​രാ​തി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90739/a-man-died-in-the-accident-in-churat-cash-commission-took-the-case)