---
title: "റോഡ് പണി അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് സമരവുമായി  കോൺഗ്രസ്."
english_title: "The Congress has started a strike protesting the indefinite extension of the road work"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90740/the-congress-has-started-a-strike-protesting-the-indefinite-extension-of-the-road-work"
published_at: "2023-01-17T05:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c5e6f4a9b08_image_(9).jpg"
keywords: []
---

# റോഡ് പണി അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് സമരവുമായി  കോൺഗ്രസ്.

> **Lead Summary:** **ചൊക്ലി **: പന്ന്യന്നൂർ-അരയാക്കൂൽ റോഡ് പണി അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പന്ന്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. കെ.പി.സി.സി. അംഗം വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ചൊക്ലി **: പന്ന്യന്നൂർ-അരയാക്കൂൽ റോഡ് പണി അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പന്ന്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. കെ.പി.സി.സി. അംഗം വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

മഴ പെയ്താലും വേനലായാലും ജനങ്ങൾക്ക് ഈ റോഡിലൂടെയുള്ള യാത്ര ദുരിതം തന്നെയാണെന്നും അടിയന്തര ഇടപെടലുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ടി.പി.പ്രേമനാഥൻ അധ്യക്ഷതവഹിച്ചു.

ബ്ലോക്ക് പ്രസിഡന്റ് വി.സി.പ്രസാദ്, സെക്രട്ടറി കെ.പി.പ്രസീൽബാബു, ചൊക്ലി മണ്ഡലം പ്രസിഡന്റ് വി.ഉദയൻ, കെ.ഭാർഗവൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം അരയാക്കൂലിൽ ഡി.സി.സി. സെക്രട്ടറി സി.ടി.സജിത്ത് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ.ശശിധരൻ അധ്യക്ഷത വഹിച്ചു. ദിനേശൻ പാച്ചോൾ, കെ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90740/the-congress-has-started-a-strike-protesting-the-indefinite-extension-of-the-road-work)