---
title: " പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജിന് സമീപം പടിക്കപ്പാറയിൽ തീപ്പിടിത്തം."
english_title: "A fire broke out at Patikkapara near Pilathara Cooperative College."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90741/a-fire-broke-out-at-patikkapara-near-pilathara-cooperative-college"
published_at: "2023-01-17T05:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c5e7d916ab5_image_(10).jpg"
keywords: []
---

#  പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജിന് സമീപം പടിക്കപ്പാറയിൽ തീപ്പിടിത്തം.

> **Lead Summary:** **പിലാത്തറ :** പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജിന് സമീപം പടിക്കപ്പാറയിൽ തീപ്പിടിത്തം. രണ്ട് തവണയായി നാലേക്കറോളം സ്ഥലത്ത് തീ പടർന്നു. തിങ്കളാഴ്ച രാവിലെ പത്തരക്കാണ് ആദ്യം തീ പടർന്നത്.

## Article Content

**പിലാത്തറ :** പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജിന് സമീപം പടിക്കപ്പാറയിൽ തീപ്പിടിത്തം. രണ്ട് തവണയായി നാലേക്കറോളം സ്ഥലത്ത് തീ പടർന്നു. തിങ്കളാഴ്ച രാവിലെ പത്തരക്കാണ് ആദ്യം തീ പടർന്നത്.

സ്റ്റേഷൻ ഓഫീസർ ടി.കെ. സന്തോഷിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. വൈകീട്ട് ആറിന് വീണ്ടും തീ ആളിപ്പടരുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ ഒ.സി. കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് രാത്രിയോടെ തീയണച്ചത്. കനത്ത കാറ്റിൽ തീ പടർന്നുപിടിച്ച് മരങ്ങളും ചെടികളും കത്തിനശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90741/a-fire-broke-out-at-patikkapara-near-pilathara-cooperative-college)