---
title: "പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും നഗരസഭ കൗൺസിലറുമായ കെ.പി.ഹാഷിമിന് ഇരുമ്പുവടികൊണ്ട് അടിയേറ്റു."
english_title: "Panur Block Congress President and Municipal Councilor KP Hashim was beaten with an iron rod."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90742/panur-block-congress-president-and-municipal-councilor-kp-hashim-was-beaten-with-an-iron-rod"
published_at: "2023-01-17T05:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c5e93581328_image_(12).jpg"
keywords: []
---

# പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും നഗരസഭ കൗൺസിലറുമായ കെ.പി.ഹാഷിമിന് ഇരുമ്പുവടികൊണ്ട് അടിയേറ്റു.

> **Lead Summary:** **പൂക്കോം : **പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും നഗരസഭ കൗൺസിലറുമായ കെ.പി.ഹാഷിമിന് ഇരുമ്പുവടികൊണ്ട് അടിയേറ്റു. അണിയാരം വലിയാണ്ടി പീടികയിൽവെച്ചാണ് അക്രമം. കാലുകൾക്ക് പരിക്കേറ്റ ഹാഷിമിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**പൂക്കോം : **പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും നഗരസഭ കൗൺസിലറുമായ കെ.പി.ഹാഷിമിന് ഇരുമ്പുവടികൊണ്ട് അടിയേറ്റു. അണിയാരം വലിയാണ്ടി പീടികയിൽവെച്ചാണ് അക്രമം. കാലുകൾക്ക് പരിക്കേറ്റ ഹാഷിമിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

കല്യാണവീട്ടിൽനിന്ന് സ്വന്തംവീട്ടിലേക്ക് മടങ്ങുമ്പോൾ തിങ്കളാഴ്ച അർധരാത്രിയോടെയാണ് സംഭവം. ചൊക്ലി പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ഞായറാഴ്ച പന്ന്യന്നൂരിൽ ഒരു അമ്പലത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കോൺഗ്രസ്-ആർ.എസ്.എസ്. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അക്രമത്തിനുപിന്നിൽ ആർ.എസ്.എസാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90742/panur-block-congress-president-and-municipal-councilor-kp-hashim-was-beaten-with-an-iron-rod)