---
title: "കണ്ണൂരിൽ വയോധികയുടെ വീടിന് അജ്ഞാതർ തീവച്ചു: ദൃശ്യം പുറത്ത്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90744/kannur"
published_at: "2023-01-17T06:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c5f1b6c9a02_Screenshot_20230117-062326_WhatsApp.jpg"
keywords: []
---

# കണ്ണൂരിൽ വയോധികയുടെ വീടിന് അജ്ഞാതർ തീവച്ചു: ദൃശ്യം പുറത്ത്

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ വീടിന് അജ്ഞാതർ തീവച്ചു. പുലർച്ചെ പൊട്ടിത്തെറി കേട്ട് പുറത്തേക്ക് ഓടിയതിനാലാണ് വീട്ടുടമ ശ്യാമള രക്ഷപ്പെട്ടത്. അക്രമി തീവയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നു. തിങ്കളാഴ്ച്ച പുലർച്ചെ 2.40 ന് കയ്യിൽ ചൂട്ടും പിടിച്ചെത്തിയ അക്രമി ശ്യാമളയുടെ വീടിന് തീവയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണിത്. വീട് കത്തുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ ശ്യാമള തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അടുത്തവീട്ടുകാർ ഓടിയെത്തിയാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്.

## Article Content

**കണ്ണൂർ: **കണ്ണൂരിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ വീടിന് അജ്ഞാതർ തീവച്ചു. പുലർച്ചെ പൊട്ടിത്തെറി കേട്ട് പുറത്തേക്ക് ഓടിയതിനാലാണ് വീട്ടുടമ ശ്യാമള രക്ഷപ്പെട്ടത്. അക്രമി തീവയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നു. തിങ്കളാഴ്ച്ച പുലർച്ചെ 2.40 ന് കയ്യിൽ ചൂട്ടും പിടിച്ചെത്തിയ അക്രമി ശ്യാമളയുടെ വീടിന് തീവയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണിത്. വീട് കത്തുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ ശ്യാമള തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അടുത്തവീട്ടുകാർ ഓടിയെത്തിയാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്.

പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് വിൽപ്പന നടത്തിയാണ് ശ്യാമള ജീവിക്കുന്നത്. സമഗ്ര അന്വേഷണം വേണമെന്നും ശ്യാമളയ്ക്ക് പാർട്ടി വീടുവച്ചുനൽകുമെന്നും സ്ഥലം സന്ദർശിച്ച ശേഷം സിപിഎം ജില്ല സെക്രട്ടറി എം.വി ജയരാജൻ അറിയിച്ചു. വീട് കത്തിച്ചയാളെ കണ്ടെത്താൻ സിസിടിവി കേന്ദ്രീകരിച്ച് കണ്ണൂർ ടൗൺ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90744/kannur)