---
title: "പിടി7നെ വെളളിയാഴ്ച മയക്കുവെടി വെയ്ക്കും: ദൌത്യസംഘം നാളെയെത്തും"
english_title: "PT7 will be drugged on Friday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90750/pt7-will-be-drugged-on-friday"
published_at: "2023-01-17T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c60152bd417_Screenshot_20230117-072934_Facebook.jpg"
keywords: []
---

# പിടി7നെ വെളളിയാഴ്ച മയക്കുവെടി വെയ്ക്കും: ദൌത്യസംഘം നാളെയെത്തും

> **Lead Summary:** **പാലക്കാട് : **ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ PT 7 എന്ന കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെക്കും. PT7 നെ തളയ്ക്കുന്നതിനുള്ള പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാത്രിയോടെ ധോണിയിൽ എത്തും. അതേസമയം പി ടി സെവനെ പിടിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിലെ 4 പഞ്ചായത്തുകളിൽ ബിജെപി ഹർത്താൽ ആണ്.

## Article Content

**പാലക്കാട് : **ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ PT 7 എന്ന കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെക്കും. PT7 നെ തളയ്ക്കുന്നതിനുള്ള പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാത്രിയോടെ ധോണിയിൽ എത്തും. അതേസമയം പി ടി സെവനെ പിടിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിലെ 4 പഞ്ചായത്തുകളിൽ ബിജെപി ഹർത്താൽ ആണ്.

മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ, മുണ്ടൂർ പഞ്ചായത്തുകളിലാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.രാവിലെ 6 മണി മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.അവശ്യ സർവീസുകളെ പ്രതിഷേധത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഇടവേളകളില്ലാത്തെ കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിച്ചിട്ടും വനംവകുപ്പ് ഉചിതമായ നടപടി വേഗത്തിൽ സ്വീകരിക്കുന്നില്ല എന്നാണ് ബിജെപി ആരോപണം.കൂട് നിർമാണം പൂർത്തിയായിട്ടും മയക്കുവെടി വയ്ക്കാൻ എന്താണ് തടസ്സം എന്നാണ് പ്രതിഷേധക്കാർ ചോദിക്കുന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90750/pt7-will-be-drugged-on-friday)