---
title: "വന്യജീവി ആക്രമണം; ദ്രുതകർമ സേനയെ ശക്തിപ്പെടുത്തും -മന്ത്രി "
english_title: "Wildlife attacks; Rapid Action Force will be strengthened - Minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90779/wildlife-attacks-rapid-action-force-will-be-strengthened-minister"
published_at: "2023-01-17T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6324daecf6_pic.jpg"
keywords: []
---

# വന്യജീവി ആക്രമണം; ദ്രുതകർമ സേനയെ ശക്തിപ്പെടുത്തും -മന്ത്രി 

> **Lead Summary:** **ക​ൽ​പ​റ്റ**: ജി​ല്ല​യി​ല്‍ ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കി വ​ന്യ​ജീ​വി ആ​ക്ര​മ​ണം വ്യാ​പ​ക​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​നം വ​കു​പ്പി​ന്റെ ആ​ര്‍.​ആ​ര്‍.​ടി സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. ക​ല​ക്ട​റേ​റ്റി​ൽ വി​ളി​ച്ചു​ചേ​ര്‍ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

## Article Content

**ക​ൽ​പ​റ്റ**: ജി​ല്ല​യി​ല്‍ ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കി വ​ന്യ​ജീ​വി ആ​ക്ര​മ​ണം വ്യാ​പ​ക​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​നം വ​കു​പ്പി​ന്റെ ആ​ര്‍.​ആ​ര്‍.​ടി സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. ക​ല​ക്ട​റേ​റ്റി​ൽ വി​ളി​ച്ചു​ചേ​ര്‍ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദ്രു​ത​ക​ർ​മ സേ​ന​യു​ടെ അം​ഗ​ബ​ലം വ​ർ​ധി​പ്പി​ക്കു​ന്ന​ന്ന​തി​നു​ള​ള ഫ​യ​ല്‍ ധ​ന​കാ​ര്യ വ​കു​പ്പി​ന്റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. അ​നു​മ​തി ല​ഭ്യ​മാ​യാ​ല്‍ വ​യ​നാ​ടി​ന് മു​ന്തി​യ പ​രി​ഗ​ണ​ന ന​ല്‍കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​ര്‍.​ആ​ര്‍.​ടി സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ സ്ഥി​രം ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കും. ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് കൂ​ടു​ത​ല്‍ ആ​യു​ധ​ങ്ങ​ളും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കും. വ​യ​നാ​ട്ടി​ല്‍ വ​കു​പ്പി​ന് കീ​ഴി​ല്‍ 175 പേ​ര്‍ക്ക് കൂ​ടി പു​തു​താ​യി നി​യ​മ​നം ന​ല്‍കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ന്യ​ജീ​വി​ക​ളു​ടെ പെ​രു​പ്പം പ​രി​ശോ​ധി​ക്കു​ന്ന​തി​നും പ്ര​തി​രോ​ധ മാ​ര്‍ഗ​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​ക്കു​ന്ന​തി​നും അ​തി​ര്‍ത്തി സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ച​ര്‍ച്ച ചെ​യ്ത് സം​യു​ക്ത ക​ര്‍മ​പ​ദ്ധ​തി ആ​വി​ഷ്‌​ക്ക​രി​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണ്. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തോ​ട് ചേ​ര്‍ന്ന് കി​ട​ക്കു​ന്ന​താ​ണ് ക​ര്‍ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളു​മെ​ന്ന​തി​നാ​ല്‍ മൃ​ഗ​ങ്ങ​ള്‍ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും സ​ഞ്ച​രി​ക്കു​ക പ​തി​വാ​ണ്.

12,000 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യു​ള്ള ഈ ​വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലെ ക​ടു​വ, ആ​ന ഉ​ള്‍പ്പെ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ ക​ണ​ക്കെ​ടു​പ്പും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള മാ​ര്‍ഗ​ങ്ങ​ളും സം​സ്ഥാ​ന​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​ത്തോ​ടു കൂ​ടി​യേ സാ​ധ്യ​മാ​വു​ക​യു​ള്ളൂ.

യോ​ഗ​ത്തി​ല്‍ എം.​എ​ല്‍.​എ​മാ​രാ​യ ടി. ​സി​ദ്ധീ​ഖ്, ഒ.​ആ​ര്‍. കേ​ളു, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സം​ഷാ​ദ് മ​ര​ക്കാ​ര്‍, ക​ല​ക്ട​ര്‍ എ. ​ഗീ​ത, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദ്, ചീ​ഫ് വൈ​ല്‍ഡ് ലൈ​ഫ് വാ​ര്‍ഡ​ന്‍ ഗം​ഗാ സി​ങ്, പി.​സി.​സി.​എ​ഫ് (പ്ലാ​നി​ങ്) ഡി. ​ജ​യ​പ്ര​സാ​ദ്, സി.​സി.​എ​ഫ് (വൈ​ല്‍ഡ് ലൈ​ഫ്) പി. ​മു​ഹ​മ്മ​ദ് ഷ​ബാ​ബ്, നോ​ര്‍ത്തേ​ണ്‍ സ​ര്‍ക്കി​ള്‍ സി.​സി.​എ​ഫ് കെ.​എ​സ്. ദീ​പ, ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​രാ​യ കേ​യം​തൊ​ടി മു​ജീ​ബ്, ടി.​കെ. ര​മേ​ശ്, സി.​കെ. ര​ത്ന​വ​ല്ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ ജ​സ്റ്റി​ന്‍ ബേ​ബി, സി. ​അ​സൈ​നാ​ര്‍, എ.​ഡി.​എം എ​ന്‍.​ഐ. ഷാ​ജു, വ​യ​നാ​ട് വൈ​ല്‍ഡ് ലൈ​ഫ് വാ​ര്‍ഡ​ന്‍ അ​ബ്ദു​ൽ അ​സീ​സ്, ഡി.​എ​ഫ്.​ഒ​മാ​രാ​യ മാ​ര്‍ട്ടി​ന്‍ ലോ​വ​ല്‍, എ. ​ഷ​ജ്‌​ന, കെ. ​സു​നി​ല്‍കു​മാ​ര്‍, ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി ഓ​ഫി​സ​ര്‍ ഡോ. ​അ​ജേ​ഷ് മോ​ഹ​ന്‍ദാ​സ്, എ.​സി.​എ​ഫു​മാ​രാ​യ ജോ​സ് മാ​ത്യൂ, ഹ​രി​ലാ​ല്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

യോ​ഗം ബി.​ജെ.​പി ബ​ഹി​ഷ്‌​ക​രി​ച്ചു. ന​ൽ​കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും യോ​ഗം പ്ര​ഹ​സ​ന​മാ​ണെ​ന്നും ആ​രോ​പി​ച്ചാ​ണ് ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ന്റ് കെ. ​മ​ധു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ബ​ഹി​ഷ്ക​രി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90779/wildlife-attacks-rapid-action-force-will-be-strengthened-minister)